Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2024 18:03 IST
Share News :
ചാവക്കാട്:തിരുവത്ര പുതിയറയില്‍ വെള്ളിയാഴ്ച്ച കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിച്ച സ്ഥലങ്ങൾ ജിയോളജി വകുപ്പിന്റെ വിദഗ്ദ്ധ സംഘം സന്ദര്‍ശനം നടത്തി.കെട്ടിടങ്ങൾക്ക് സംഭവിച്ച കേടുപാടുകളും,പരിസര പ്രദേശങ്ങളും സംഘം നിരീക്ഷിച്ചു.നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.ചാവക്കാട് നഗരസഭയിലെ വാർഡ് 32-ൽ പുതിയറ മസ്ജിദിന് പടിഞ്ഞാറുവശമുള്ള ആർസി ക്വാർട്ടേഴ്സിലെ ഏഴ് ലൈൻ വീടുകൾ,താഴത്ത് സലാമിന്റെ ക്വാർട്ടേഴ്സിന്റെ മുകൾഭാഗം കേരന്റകത്ത് ഫൈസൽ,സൈഫുള്ള റോഡിൽ ഇ.എം.ഷാഹുൽ ഹമീദ്,സഹോദരൻ ഇ.എം.ഹംസു,തിരുവത്ര അത്താണി കല്ലുവളപ്പിൽ നൗഷാദ് എന്നിവരുടെ വീടുകൾ വിദഗ്ദ്ധ സംഘം സന്ദർശിച്ചു.ഭൂചലനം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മൈനിങ് ആൻഡ് ജിയോളജിജിസ്റ്റ് ഡോക്ടര്‍ എ.കെ.മനോജ് പറഞ്ഞു.ഭൂമിക്കടിയില്‍ സാധാരണ ഗതിയില്‍ നിരവധി ചലനങ്ങള്‍ ഉണ്ടാകും.ഇത് ഭൂചലനമായി ബന്ധമില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിയാലേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.ചാവക്കാട് തഹസില്‍ദാര്‍ ടി.പി.കിഷോറിന്റെ നേതൃത്വത്തില്‍ ജില്ലാ ജിയോളജിസ്റ്റ് ഡോ.എ.കെ മനോജ്,ഹൈഡ്രോ ജിയോളജിസ്റ്റ് കെ.ലീന,അസിസ്റ്റന്റ് ജിയോളജിസ് തുളസി രാജന്‍ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.ചാവക്കാട് വില്ലേജ് ഓഫീസർ ടി.എസ്.അനിൽകുമാർ,അസിസ്റ്റന്റ് ഓഫീസർ റിജിത്ത്,പിഡബിൾയുഡി ഓവർസിയർ ടി.എം.ശിവദാസ്,ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്,നഗരസഭ ഓവർസിയർ പി.എസ്.ഷീജ എന്നിവരും വിദഗ്ദ്ധ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.