Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്താംതരം തുല്യത പരീക്ഷക്ക് 327 പേര്‍: ജില്ലയില്‍ 5 പരീക്ഷാ കേന്ദ്രങ്ങള്‍

19 Oct 2024 13:05 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം തുല്യതാ കോഴ്‌സിന്റെ പൊതു പരീക്ഷ 21 ന് ആരംഭിക്കും.

പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന തുല്യത പൊതുപരീക്ഷ 30 ന് സമാപിക്കും. ജില്ലയില്‍ 5 പരീക്ഷാ കേന്ദ്രങ്ങളിലായി 327 പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതുന്നവരില്‍ 220 പേര്‍ സ്ത്രീകളും 107 പേര്‍ പുരുഷന്മാരുമാണ്. എസ്.സി വിഭാഗത്തില്‍ നിന്ന് 60 പേരും എസ്.ടി വിഭാഗത്തില്‍ നിന്ന് 46 പേരും പരീക്ഷ എഴുതാനുണ്ട്. ജി.ടി.എച്ച്.എസ്.എസ് കട്ടപ്പന, പി.എച്ച്.എസ്.എസ് വണ്ടിപ്പെരിയാര്‍, എ.പി.ജെ എച്ച്.എസ്.എസ് തൊടുപുഴ, ജി.എച്ച്.എസ് അടിമാലി, ജി.എച്ച്.എസ്.എസ് മറയൂര്‍ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. പഠിതാക്കള്‍ പരീക്ഷാ ഫീസ് അടച്ച സ്‌കൂളുകളില്‍ തന്നെ പരീക്ഷ എഴുതണം. തൊടുപുഴ ജി.എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (76 പേര്‍) പരീക്ഷ എഴുതുന്നത്. കട്ടപ്പന ജി.ടി.എച്ച്.എസ് സ്‌കൂളില്‍ 65 പേര്‍ പരീക്ഷ എഴുതാനുണ്ട്.

Follow us on :

More in Related News