Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2024 20:32 IST
Share News :
ചാവക്കാട്:നഗരസഭയുടെ അനുമതിയോടുകൂടി ചാവക്കാട് സിവിൽ സ്റ്റേഷനിൽ മുന്നിൽ കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടികളുമായിചാവക്കാട് നഗരസഭ ഭരണസമിതിയും,ഉദ്യോഗസ്ഥരും രംഗത്തെത്തി.എല്ലാ കച്ചവടക്കാരോടും 6 അടി നീളത്തിലും 6 അടി വീതിയിലും കച്ചവടം ചെയ്യാനും,ഇന്ന് കടകൾ തുറന്ന് പ്രവർത്തിക്കരുതെന്നും ഈ ദിവസം അളവ് തിട്ടപ്പെടുത്താൻ വരുമെന്നും കച്ചവടക്കാരെ അറിയിച്ചത് പ്രകാരം ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ കൗൺസിലർ ഫൈസൽ കാനാമ്പുള്ളി,കോൺഗ്രസ് നേതാക്കളായ കെ.വി.ഷാനവാസ്,കെ.വി.ബിജു,ഷിഹാബ് മണത്തല എന്നിവർ തടഞ്ഞു.ആധികാരിക രേഖയില്ലാതെ പാവപെട്ട കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് പിന്മാറണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.വഴിയോര കച്ചവടക്കാരായകെ.കെ.ഹിറോഷ്,ഷാജി,അലി,കമറു,ഷാഹു,വിശ്വൻ,ഗണേശൻ,സെലിം,അശോകൻ,അഷ്‌റഫ്,ഹമീദ്,മോമോട്ടി,ജെലീൽ,നജീബ്,രാജൻ എന്നിവർ നഗരസഭയുടെ കിരാത നടപടിക്കെതിരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.