Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2025 18:08 IST
Share News :
മേപ്പയൂർ: മേപ്പയൂർ സലഫിയ്യ അറബിക് കോളജിൻ്റെ വാർഷിക സംഗമം വിവിധ പരിപാടികളോടെ നടന്നു. സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. അബദുല്ല ഉദ്ഘാടനം ചെയ്തു .കെ.എൻ എം സംസ്ഥാന സെക്രട്ടരി എ. അസ്ഗറലി മുഖ്യാതിഥിയായി .ഐ എസ് എം സംസ്ഥാന ട്രഷറർ കെ.എം. എ. അസീസ് മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ടീൻ ടോക്ക്, സൈബർസാക്ഷരത, ഫിക് ഹുന്നിസാ, സാന്ത്വന സംഗമം, അലൂമ് നി മീറ്റ് തുടങ്ങിയ സെഷനുകളിൽ പ്രഗത്ഭർ ക്ലാസുകൾ നയിച്ചു.പ്രിൻസിപ്പൽ ഡോ. ഫദ്ലുല്ല അൻവാരി അധ്യക്ഷത വഹിച്ചു.
ഇബ്രാഹീം പുനത്തിൽ, പ്രഫ. സി.കെ. ഹസൻ, കണ്ടോത്ത് അബൂബക്കർ ഹാജി, പ്രഫ:അഷ്റഫ് അലി മദീനി , സാബിഖ് പുല്ലൂർ തുടങ്ങിയവർ സംസാരിച്ചു. റഹ്മത്ത് ടീച്ചർ വനിത സംഗമം ഉദ്ഘാടനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.