Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെടിക്കെട്ടും ആന എഴുന്നള്ളിപ്പും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ജ്വാല നടത്തി

04 Nov 2024 19:22 IST

WILSON MECHERY

Share News :

ചാലക്കുടി:

കേരളത്തിലെ ഉത്സവ- പെരുന്നാൾ ആഘോഷങ്ങളിലെ പരമ്പരാഗത വെടിക്കെട്ടും ആന എഴുന്നള്ളിപ്പും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളഫെസ്റ്റിവൽ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലക്കുടി നഗരത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ചാലക്കുടി പ്രദേശത്തെ ഉത്സവാഘോഷ കമ്മിറ്റികളും പെരുന്നാൾ കമ്മിറ്റികളും പ്രതിഷേധ ജ്വാലയിൽ പങ്കാളികളായി. പരമ്പരാഗത വെടിക്കെട്ടുകൾ സംരക്ഷിക്കാൻ നിയമ ഭേദഗതികൾ കൊണ്ട് വരിക, തൃശ്ശൂർ എരുമപ്പെട്ടിയിൽ സ്ഥാപിക്കുമെന്ന് പറഞ്ഞ ഫയർ പാർക്ക് ഉടൻ ആരംഭിക്കുക, പെസോ നിയമത്തിൽ പരമ്പരാഗത വെടിക്കെട്ടുകൾ നിലനിർത്തുന്നതിനാവശ്യമായ ഇളവുകൾ അനുവദിക്കുക, വെടിക്കെട്ട് പുര സ്ഥാപിക്കുന്നതിന് തണ്ണീർതട നിയമത്തിൽ ള്ളവുകൾ അനുവദിക്കുക. ആന എഴുന്നള്ളിപ്പുകൾ സംരക്ഷിക്കുക, 2012 ലെ നാട്ടാന പരിപാലന ചട്ടം നിലനിർത്തുക. ഉത്സവ പെരുന്നാൾ ആഘോഷങ്ങൾ തകർക്കാൻ ശ്രമിക്കുന്ന NGO കളെ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളാണ് നേതാക്കൾ മുന്നോട്ട് വച്ചത്. പ്രതിഷേധ പ്രകടനം സെൻ്റ് മേരീസ് ഫെറോന പള്ളി അസി. വികാരി റവ. ഫാദർ ഡിക്സൻ കാഞ്ഞൂകാരൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രതിഷേധ ജ്വാല ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് ഉൽഘാടനം ചെയ്തു. കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര ,മേഖല രക്ഷാധികാരി ജോയ് മൂത്തേടൻ , മേഖല പ്രസിഡൻ്റ് രാമചന്ദ്രൻ നായർ, കെ ഗുണശേഖരൻ, ടി ടി.വിജു, വിനു മഞ്ഞളി, ദേവസ്സി കുട്ടി പനേക്കാടൻ, കെ ആർ പീതാംബരൻ, ഗോപീകൃഷ്ണൻ, ലിൻ്റോ തോമസ്, ഗോവിന്ദൻ മാസ്റ്റർ , കെ ബി ഉണ്ണികൃഷ്ണൻ, അമ്പാടി ഉണ്ണി എന്നിവർ സംസാരിച്ചു

Follow us on :

More in Related News