Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസും,സ്കൂൾ അധികൃതരും നീതി പാലിക്കണം: യു.ഡി.എഫ്.

18 Aug 2024 23:31 IST

Preyesh kumar

Share News :

മേപ്പയൂർ: മേപ്പയൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിൽ അട്ടിമറി നടത്തിയതിനെതിരെ യു.ഡി.വൈ.എഫ് മേപ്പയൂർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം സി.പി.എം ഉം പോലീസും സംയുക്തമായിട്ട് തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന് യുഡിഎഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു.


ഈ വിഷയത്തിൽ പോലീസ് നീതി പാലിക്കണമെന്നും, സ്ക്കൂൾ അധികൃതർ നിലവിലുള്ള പാർലമെന്റ് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് നീതിപൂർവ്വം തെരഞ്ഞെടുപ്പ് നടത്താനുള്ള പശ്ചാത്തലമുണ്ടാക്കണമെന്നും യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

നീതി പൂർവ്വമായ തീരുമാനങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാൻ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.


ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.

എ.വി .അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു.കൺവീനർ എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ,ഇ .അശോകൻ,ടി.കെ.എ .ലത്തീഫ്,കെ.പി. രാമചന്ദ്രൻ,ടി.എം .അബ്ദുള്ള,പി.കെ .അനീഷ്,എം.എം. അഷറഫ്,ഇ.കെ .മുഹമ്മദ് ബഷീർ,കെ.എം.എ. അസീസ്,ആന്തേരി ഗോപാലകൃഷ്ണൻ,വി .മുജീബ്,ഷബീർ ജനത്ത്,

കീഴ്പോട്ട് പി .മൊയ്തി,സത്യൻ വിളയാട്ടൂർ,കെ.പി. മൊയ്തി,ഇല്ലത്ത് അബ്ദുറഹിമാൻ,കീഴ്പോട്ട് അമ്മത്,ഐ.ടി. അബ്ദുൽസലാം എന്നിവർ സംസാരിച്ചു.



Follow us on :

Tags:

More in Related News