Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2026 19:19 IST
Share News :
ചാവക്കാട്:പാലയൂര്‍ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ ഉത്സവത്തോടനുബന്ധിച്ച് നൂറ്റാണ്ടുകളായി നടന്നുവരുന്ന തെണ്ടന് അടചുടൽ ചടങ്ങ് ഭക്തിസാന്ദ്രമായി നടന്നു.വളര്‍ത്ത് മൃഗങ്ങളടക്കമുള്ള സകല ജീവജാലങ്ങളുടെയും ആയുരാരോഗ്യ സൗഖ്യത്തിനും,ഐശ്വര്യത്തിനുമായി ക്ഷേത്രത്തിലെ ഉപദേവനായ തെണ്ടന് നല്‍കുന്ന നിവേദ്യമാണ് തെണ്ടന് അട സമര്‍പ്പണം.പച്ചരിയും,നാളികേരവും,ശര്‍ക്കരയും ഉരലില്‍ ഇടിച്ച് മാവാക്കി തെങ്ങിന്റെ പച്ചോലയില്‍ തേച്ച് പിടിപ്പിച്ച് ഈര്‍ക്കില്‍ കൊണ്ട് തുന്നി ചേര്‍ത്താണ് അട തയാറാക്കുന്നുത്.കത്തിച്ച ഓലചൂട്ടുകൊണ്ട് തല്ലിയാണ് ചുട്ടെടുക്കുന്നത്.ക്ഷേത്രത്തില്‍ മകരചൊവ്വ ഉത്സവത്തിന് കൊടിയേറിയ ആദ്യ ഞായറാഴ്ച്ച രാത്രി നടന്നുവരുന്ന കളം ഭഗവതിപ്പാട്ട് സമയത്താണ് ഈ അട ചുടൽ.അടചുടൽ വഴിപാട് നടത്തുന്നതിനും,ഈ കാഴ്‌ച്ച ദർശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും വേണ്ടി നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി.മകരചൊവ്വ ദിവസത്തെ ഉത്സവ ആഘോഷത്തോടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ക്ക് സമാപനമാകും.ക്ഷേത്ര ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.