Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എച്ച്.ആർ.ഡി ഫൗണ്ടേഷൻ ഇരുപതാം വാർഷിക സമ്മേളനം ബീഹാറിൽ

19 Nov 2024 21:07 IST

enlight media

Share News :

ഡൽഹി: ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ്റെ(എച്ച്.ആർ.ഡി.എഫ്) ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരിയിൽ ബീഹാറിൽ നടക്കും. ഫെബ്രുവരി 15,16 തിയ്യതികളിലായി താക്കൂർഗഞ്ചിലെ എച്ച്.ആർ.ഡി.എഫ് ക്യാമ്പസിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 2005 ൽ എൻ.ജി.ഒ ആയി രജിസ്റ്റർ ചെയ്ത എച്ച്.ആർ.ഡി ഫൗണ്ടേഷൻ ബീഹാർ, ബംഗാൾ, അസാം, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ട്, യുപി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പിന്നോക്ക പ്രദേശങ്ങളിൽ ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ നൈപുണ്യ വികസന പ്രവർത്തനങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് നടത്തി വരുന്നത്.


ഡൽഹി ഇന്ത്യ ഇസ്‌ലാമിക് കൾച്ചറൽ സെൻ്ററിൽ നടന്ന വാർഷിക സമ്മേളന പ്രഖ്യാപന കൺവെൻഷൻ എച്ച്.ആർ.ഡി ഫൗണ്ടേഷൻ ചെയർമാൻ ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.ഡൽഹി കോഡിനേറ്റർ അഫ്സൽ യൂസഫ് ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ.എ.ഐ അബ്ദുൽ മജീദ് സ്വലാഹി, എച്ച്.ആർ.ഡി ഫൗണ്ടേഷൻ ജന.സെക്രട്ടറി സിറാജ് ചേലേമ്പ്ര, ഡോ.സർഫറാസ് ഖാൻ, ഡോ.റഹ്മത്തുല്ല, സക്കിയ ഖാൻ, അസദ് ഫലാഹി, ഡോ.അൻസാർ ആലം എന്നിവർ സംസാരിച്ചു.

Follow us on :

More in Related News