Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലയൂർ ശ്രീചെഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വ മഹോത്സവം ഭക്തിപൂർവ്വം ആഘോഷിച്ചു

20 Jan 2026 20:24 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ ശ്രീചെഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വ മഹോത്സവം വിവിധ പരിപാടികളോടെ ഭക്തിപൂർവ്വം ആഘോഷിച്ചു.രാവിലെ മുതൽ ഗണപതി ഹോമം,വിശേഷാൽ പൂജകൾ,പറനിറക്കൽ,കലംകരിക്കൽ എന്നിവ ഉണ്ടായി.ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.ഉച്ചയ്ക്ക് 1 -ന് തിടമ്പ് എഴുന്നള്ളിപ്പ്,ചൊവല്ലൂർ മോഹനൻ വാര്യർ ആൻഡ് സംഘത്തിൻറെ മേളവും,തിരുവില്വാമല ഉണ്ണികൃഷ്ണൻ സംഘത്തിൻറെ പഞ്ചവാദ്യവും,കടവല്ലൂർ വേണു ആൻഡ് സംഘത്തിൻറെ നാദസ്വരവും നടന്നു.വൈകിട്ട് 5 മുതൽ വിവിധ ഭാഗങ്ങളിൽ നിന്ന് പൂത്താലം,കാവടി,വിവിധ വാദ്യമേളങ്ങൾ,തെയ്യം,തിറ,നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി കൂട്ടി എഴുന്നെള്ളിപ്പ് നടന്നു.ദീപാരാധന,നാദസ്വര കച്ചേരി,ഡബിൾ തായമ്പക,താലം വരവ്,വീര നാട്യം,എഴുന്നെള്ളിപ്പ്,പൊങ്ങൽ ഇടി,ഗുരുതി തർപ്പണം എന്നിവയും ഉണ്ടായി.ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.



Follow us on :

More in Related News