Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 22:33 IST
Share News :
കൊയിലാണ്ടി: നഗരസഭ 'ദിശ' സമഗ്രവിദ്യാഭ്യാസപദ്ധതിയിൽ (2024-25) ഉൾപ്പെടുത്തി നഗരസഭയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷനായി. കൗൺസിലർമാരായ സി.ഭവിത , ടി.പി.ശൈലജ,രമേശൻ വലിയാട്ടിൽ, വത്സരാജ് കേളോത്ത്എന്നിവർ സംസാരിച്ചു. തുടർന്ന് കെ.സി. കരുണാകരൻ പേരാമ്പ്ര നേതൃത്വം നൽകിയ ജീവിതം മനോഹരമാണ് എന്ന നാടകവും ജി.വി.എച്ച്.എസ്.എസ്കൊയിലാണ്ടിയിലെ വിദ്യാർഥികളുടെ സംഗീതശിൽപ്പവും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.