Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2024 13:50 IST
Share News :
തൊടുപുഴ: വാടകയില്‍മേലുള്ള 18 ശതമാനം ജി.എസ്.ടി ചെറുകിട വ്യാപാരികള്‍ക്കും പ്രത്യേകിച്ച് കോമ്പൗണ്ട് വ്യാപാരികളുടെ മേല്‍ ബാധ്യത വരുത്തുന്നത് ചെറുകിട വ്യാപാര മേഖലയില്‍ വളരെയധികം ബുദ്ധിമുട്ടും പ്രത്യാഘാതങ്ങളും ഉണ്ടാക്കും എന്നുള്ള വിഷയത്തില്‍ തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിക്ക് ജോര്‍ജ് കുര്യന് നിവേദനം നല്‍കി. ഈ വിഷയത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും വേണ്ട പരിഹാരം എത്രയും പെട്ടെന്ന് പരിഹരിക്കും എന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വ്യാപാരികള്‍ക്ക് ഉറപ്പുനല്‍കി. പ്രസിഡന്റ് രാജു തരണയില്‍ന്റെ നേതൃത്വത്തില്‍ ജില്ലാ ട്രഷറര്‍ ആര്‍.രമേശ്, ജനറല്‍ സെക്രട്ടറി സി.കെ നവാസ്, രക്ഷാധികാരി ടി. എന്‍ പ്രസന്നകുമാര്‍, വര്‍ക്കിങ് പ്രസിഡണ്ട് സാലി എസ്.മുഹമ്മദ്,ട്രഷറര്‍ അനില്‍ പീടിക പറമ്പില്‍, വൈസ് പ്രസിഡന്റുമാരായ നാസര്‍ സൈര, ഷെരിഫ് സര്‍ഗം,ജോസ് തോമസ് കളരിക്കല്‍, കെ.പി ശിവദാസ്, സെക്രട്ടറിമാരായ ഷിയാസ് എം.എച്ച്, ജഗന്‍ ജോര്‍ജ്, ലിജോണ്‍സ് ഹിന്ദുസ്ഥാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
ക്യാപ്ഷന്‍....
Follow us on :
More in Related News
Please select your location.