Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2024 10:43 IST
Share News :
കുന്ദമംഗലം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് തിരുവനന്തപുരത്തെ സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജിയുമായി ധാരണാപത്രം ഒപ്പുവച്ചു. ധാരണാപത്രം വിദ്യാഭ്യാസത്തിൻ്റെയും ഗവേഷണത്തിൻ്റെയും ഇൻ്റർ ഡിസിപ്ലിനറി മേഖലകളിൽ അക്കാദമിക് സഹകരണം വർദ്ധിപ്പിക്കും.
സിഎസ്ഐആർ-എൻഐഐഎസ് ടി ഡയറക്ടർ ഡോ.സി.ആനന്ദരാമകൃഷ്ണൻ്റെ സാന്നിധ്യത്തിൽ എൻഐടി കോഴിക്കോട് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ കരാറിൽ ഒപ്പുവച്ചു. സംയുക്ത ഫണ്ടിംഗ് ആപ്ലിക്കേഷനുകൾ, ഗവേഷണ സൗകര്യങ്ങൾ, മനുഷ്യവിഭവശേഷി എന്നിവ പങ്കുവയ്ക്കുന്നതിലൂടെ സ്ഥാപനങ്ങൾ വിവിധ ഗവേഷണ പദ്ധതികൾ ഏറ്റെടുക്കുമെന്ന് പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, മെറ്റീരിയൽസ് എഞ്ചിനീയറിംഗ്, കെമിക്കൽ സയൻസസ്, ബയോ ആൻഡ് ഫുഡ് ടെക്നോളജി, എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ് തുടങ്ങിയ പ്രായോഗിക ഗവേഷണ മേഖലകളിൽ സംയുക്ത ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അവസരങ്ങൾക്ക് ധാരണാപത്രം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ശാസ്ത്ര മേഖലകളിൽ ഗവേഷണം നടത്താനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കോഴിക്കോട് എൻ ഐ ടി യിലെ വിദ്യാർത്ഥികളോട് ഡോ. സി. ആനന്ദരാമകൃഷ്ണൻ ആഹ്വാനം ചെയ്തു. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് അക്കാദമിക് വിഭാഗം മേധാവി ഡോ.യു.എസ്.ഹരീഷ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മുൻഗണനാമേഖലകളെക്കുറിച്ച് സംസാരിച്ചു. കൂട്ടായ പ്രവർത്തനങ്ങൾ എങ്ങിനെ രണ്ട് സ്ഥാപനങ്ങളെയും സഹായിക്കും എന്നതിനെ കുറിച്ച് ബിസിനസ് ഡെവലപ്‌മെൻ്റ് യൂണിറ്റ് മേധാവി പി.നിഷി വിശദീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.