Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം എടക്കഴിയുർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അരങ്ങേറും

27 Sep 2025 17:19 IST

MUKUNDAN

Share News :

ചാവക്കാട്:ഈ വർഷത്തെ ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം എടക്കഴിയുർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അരങ്ങേറും.നവംബർ 4,5,6,7 തിയ്യതികളിൽ നടക്കുന്ന കലാമേളയുടെ സ്വാഗത സംഘ രൂപീകരണ യോഗം എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ചാവക്കാട് എഇഒ വി.ബി.സിന്ധു പദ്ധതി വിശദീകരണം നൽകി.ജനറൽ കൺവീനറും,സ്കൂ‌ൾ പ്രിൻസിപ്പലുമായ വി.സജിത്ത് സ്വാഗതവും,വൈസ് പ്രിൻസിപ്പൽ ജോഷി നന്ദിയും പറഞ്ഞു.വിവിധ വകുപ്പ് കൺവീനർമാരെയും,ചെയർമാൻമാരെയും സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്,ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് വീട്ടിപറമ്പിൽ,സ്കൂ‌ൾ മാനേജർ ആർ.പി.ബഷീർ എന്നിവർ സംസാരിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്,അധ്യാപക സംഘടന പ്രതിനിധികൾ,പിടിഎ പ്രതിനിധികൾ,ജനപ്രതിനിധകൾ തുടങ്ങിയവർ പങ്കെടുത്തു.ചാവക്കാട് ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നും അയ്യായിരത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുക.

Follow us on :

More in Related News