Fri May 16, 2025 7:45 AM 1ST

Location  

Sign In

ആണവായുധം കഴിഞ്ഞാൽ ഏറ്റവും നശീകരണ ശേഷിയുള്ള ആയുധം മത വർഗീയത: രമേശ് കാവിൽ

27 Jan 2025 22:41 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെ ആത്മബലി എന്ന രാഷ്ട്രീയമാണ് ഗാന്ധിജി മുന്നോട്ട് വെച്ചതെന്ന് പ്രശസ്ത കവിയും പ്രഭാഷകനുമായ രമേശ് കാവിൽ പറഞ്ഞു. ലോകത്ത് ആണവായുധം കഴിഞ്ഞാൽ ഏറ്റവും നശീകരണ ശേഷിയുള്ള ആയുധം മത വർഗീയതയാണെന്നും അതുകൊണ്ട് മതവർഗീയതക്കെതിരെ നിലകൊള്ളുക എന്നതാണ് വർത്തമാന കാല ഉത്തരവാദിത്തം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനങ്ങളും പകരുന്ന പാഠങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കുക എന്ന വലിയ ലക്ഷ്യവുമായി 

മേപ്പയ്യൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച " ഗാന്ധി എന്ന പാഠശാല" എന്ന പുസ്തകത്തിന്റെ ആയിരം കോപ്പികളുമായ് വിദ്യാർത്ഥികൾ ഗ്രാമങ്ങളിലേക്കിറങ്ങുന്ന\ഗാന്ധി സ്മൃതി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം ആണ് റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതൽ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 വരെ ഗാന്ധിപർവ്വം -25 എന്ന പരിപാടിസംഘടിപ്പിക്കുന്നത്.   സുഹൃത്തിന് ഒരു സ്നേഹ ഭവനം നിർമ്മിക്കാൻ കൂടി വേണ്ടിയാണ്. എൻഎസ്എസ് വളണ്ടിയർമാർ പുസ്തക ചലഞ്ചുമായി മുന്നോട്ടുപോകുന്നത്. സ്കൂളിലെ മറ്റ് സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പഞ്ചായത്തിന്റെയും സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  സ്കൂൾ പ്രിൻസിപ്പൽ എം സക്കീർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ടി. എ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത് അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ അർച്ചന ആർ, ഹെഡ് മാസ്റ്റർ മുഹമ്മദ് കെ.എം. പ്രോഗ്രാം ഓഫീസർ ഷാജു സി.എം, ശ്രീരമ്യ.കെ, സജിത് സി.വി എന്നിവർ പ്രസംഗിച്ചു, ആയിഷ ജെൽവ നന്ദി പറഞ്ഞു.


ജനുവരി 29 ന് കീഴരിയൂർ ക്വിറ്റിന്ത്യാ സ്മാരകത്തിൽനിന്നും ആരംഭിച്ച് പാക്കനാർ പുരം ഗാന്ധിസദനം സന്ദർശിച്ച് മേപ്പയ്യൂർ ടൗണിലവസാനിക്കുന്ന രീതിയിൽ ഗാന്ധിസ്മൃതി യാത്ര സംഘടിപ്പിക്കുന്നത്. കിറ്റിന്ത്യാ സമരഭൂമിയായ കീഴരിയൂരിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഗാന്ധി സ്മൃതി പദയാത്ര ഉദ്ഘാടനം ചെയ്യും. ഗാന്ധി സ്മൃതി യാത്രയുടെ സമാപന സമ്മേളനം മേപ്പയ്യൂരിൽ പ്രശസ്ത ചരിത്രഗ്രന്ഥകാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മേപ്പയൂർ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനാകുന്ന വേദിയിൽ എൻ എസ് എസ് റീജിയണൽ കോഡിനേറ്റർ എസ്. ശ്രീചിത്ത്, പ്രശസ്തമാന്ത്രികൻ ശ്രീജിത് വിയ്യൂർ എന്നിവർ മുഖ്യാതിഥികളാവും.

Follow us on :

Tags: