Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒറ്റപ്പാലം താലൂക്കിലെ മഴക്കെടുതിയിൽ തകർന്നത് 52 വീടുകൾ

31 Jul 2024 21:59 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ഇന്നലെ വരെ താലൂക്കിലെ മഴക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചത് 52 വീടുകളെന്ന് ലഭ്യമായ ഔദ്യോഗിക കണക്ക്. ഇവയിൽ ഒരെണ്ണമൊഴികെ മറ്റെല്ലാ വീടുകളും ഭാഗികമായി തകർന്നവയാണ് . ഇന്ന് 5 വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത് . വെള്ളം കയറിയ വീടുകളുള്ളത് കൂടുതലും വാണിയംകുളം , ലക്കിടി പേരൂർ ഭാഗങ്ങളിലാണെന്നാണ് റവന്യൂ അധികൃതർ അറിയിച്ചത്.

താലൂക്കിൽ അഞ്ച് ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 94 പുരുഷന്മാരും 89 സ്ത്രീകളും 26 കുട്ടികളുമടക്കം 209 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത് . ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ്ങ് കോളേജ് , കടമ്പഴിപ്പുറത്ത് ഗവ. യു പി സ്കൂൾ , ഷൊർണൂരിലെ ഗണേശ് ഗിരി ഗവ. എച്ച് എസ് എസ്, ചുഡുവാലത്തൂർ സേക്രഡ് ഹാർട്ട് കോൺവെൻ്റ്, ചെർപ്പുളശേരി ജി യു പി സ്കൂൾ എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത് .

Follow us on :

More in Related News