Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാബുരാജ് അനുസ്മരണപരിപാടി സംഘടിപ്പിച്ചു

07 Oct 2024 20:23 IST

- Preyesh kumar

Share News :

മേപ്പയൂർ :ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മേപ്പയ്യൂരിൽ എം.എസ് .ബാബുരാജ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു..

പ്രശസ്ത ഗായകനും മാങ്കോസ്റ്റും ക്ലബ് സ്ഥാപകനുമായ ഹരിപ്രസാദ് പാട്ടിന്റെ പാലാഴി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.


ബാബുരാജിന്റെ പ്രസിദ്ധമായ ഗാനങ്ങൾ കുട്ടികളും അധ്യാപകരും ആലപിച്ചു. ബാബുരാജ് അനുസ്മരണ പ്രഭാഷണവും നടത്തി.

പി ടി എ പ്രസിഡണ്ട് വി.പി.ബിജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ .എം. മുഹമ്മദ് സ്വാഗതവും ടി.പി. സുജയ നന്ദിയും പറഞ്ഞു.

കെ. ഷാജുദ്ദീൻ, സി. ഉഷ ,എം.എസ്.അഞ്ജന, രഷിത് ലാൽ, ടി.കെ.തേജ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News