Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2025 15:34 IST
Share News :
മേപ്പയ്യൂർ: മേപ്പയൂർ ഗവൺമൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹ്യവിരുദ്ധർ ക്ലാസ് റൂം ഉപകരണങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് ഊർജിതമാക്കി. ഫിംഗർപ്രിന്റ് വിദഗ്ധരും, മൊബൈൽ ഫോറൻസിക് സ്ക്വാഡും സ്കൂളിലെത്തി വിശദ പരിശോധന നടത്തി. ഫിംഗർപ്രിന്റുകൾ ആധാർ കാർഡ് ഫിംഗർ പ്രിൻ്റ് ഡാറ്റയുമായി ചേർത്തുവച്ച് പരിശോധന നടത്തി കുറ്റവാളികളെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. മുൻകാലങ്ങളിൽ സ്കൂളിൽ നടന്ന നശീകരണ പ്രവർത്തനങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.പ്രൊജക്ടർ, ട്യൂബ് ലൈറ്റുകൾ, സ്വിച്ച് ബോർഡുകൾ തുടങ്ങിയവയാണ് നശിപ്പിച്ചത്. വിലകൂടിയ ഉപകരണങ്ങൾ നശിപ്പിക്കുന്നത് വഴി സ്കൂളിന് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.
പി ടി എ യുടേയും സ്കൂൾ അധികാരികളുടേയും പരാതിയെതുടർന്ന്മേപ്പയൂർപോലീസാണ്കേസെടുത്ത്അന്വേഷണംനടത്തുന്നത്. സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചുവരികയും സ്കൂൾ ഉപകരണങ്ങൾ കേടു വരുത്തുകയും ചെയ്യുന്ന പ്രവണത കൂടുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്.ജനൽ പോളകളും വാതിലുകളും നശിപ്പിക്കുക, ഇലക്ട്രിക് ഉപകരണങ്ങൾ കേടു വരുത്തുക, ചുമർ വൃത്തികേടാക്കുക തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ സ്കൂളിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി പി ടി എ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.കുറ്റവാളികളെ ഉടൻ തന്നെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകുമെന്ന് പി ടി എ ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.