Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2026 20:15 IST
Share News :
ചാവക്കാട്:ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ കർമ്മം നിർവഹികുകയും,ക്ഷേത്ര സങ്കേതത്തിൽ സ്ഥിരവാസം ചെയ്ത്,തൻറെ സേവനം ക്ഷേത്രത്തിനും,ഭക്തജനങ്ങൾക്കുമായി വിനിയോഗിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുദേവൻറെ പ്രഥമ സന്യാസി ശിഷ്യനും,ശിഷ്യ പ്രധാനിയുമായ സദ് ഗുരു ശ്രീശിവലിംഗദാസ സ്വാമികളുടെ 107-ാമത് മഹാസമാധി ദിനം വ്യാഴാഴ്ച്ച സമുചിതമായി ആചരിക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി.കെ.നാരായണൻകുട്ടി ശാന്തി,മേൽശാന്തി എം.കെ.ശിവാനന്ദൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.രാവിലെ 5.30 മണി മുതൽ ശാന്തി ഹോമം,അഭിഷേകം,വിശേഷാൽ പൂജകൾ,നാമസങ്കീർത്തനം,അർച്ചന,പൂമൂടൽ,വൈകുന്നേരം 6 മണി മുതൽ സമൂഹ പ്രാർത്ഥന,കാണിക്ക സമർപ്പണം എന്നിവ ഉണ്ടാകും.കാലത്ത് 10 മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം പ്രൊഫസർ വിനോദ് കുമാർ കല്ലോലിക്കൽ പ്രഭാഷണം നടത്തും.തുടർന്ന് പ്രസാദ ഊട്ടും ഉണ്ടാകുമെന്ന് ശ്രീവിശ്വനാഥക്ഷേത്രം സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡൻറ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.