Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം ബ്രോഷർ പ്രകാശനം

08 Dec 2024 20:11 IST

Arun das

Share News :

ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം ബ്രോഷർ പ്രകാശനം ഉത്രാളിക്കാവ് ക്ഷേത്രസന്നിധിയിൽ നടന്നു. പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ചെയർമാൻ പി കെ കൃഷ്ണദാസ് തിരുത്തുമേൽ എംഡി രാജന് ആദ്യ കോപ്പി കൈമാറി പ്രകാശനം നടത്തി. സിനിമാ താരം അനീഷ് ഗോപാൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

പൂരം ചീഫ്ദേ കോഡിനേറ്റർ വി.സുരേഷ് കുമാർ, എങ്കക്കാട് ദേശം പ്രസിഡൻ്റ് ടി.പി. ഗിരീശൻ , ജനറൽ സെക്രട്ടറി പി. ആർ. സുരേഷ്, പി ജി രവീന്ദ്രൻ, കുമരനെല്ലൂർ ദേശം ഭാരവാഹികളായ എ കെ സതീഷ് കുമാർ, പി എ വിപിൻ, വടക്കാഞ്ചേരി ദേശം പ്രസിഡൻ്റ് സിഎ ശങ്കരൻ കുട്ടി എന്നിവർ പങ്കെടുത്തു.

 ബ്രോഷർ പ്രകാശനത്തിനോടനുബന്ധിച്ച് പരക്കാട് തങ്കപ്പൻ മാരാരുടെ മക്കളായ മഹേശ്വരനും, മഹേന്ദ്രനും പ്രമാണിത്വം വഹിക്കുന്ന പഞ്ചവാദ്യം നടന്നു.


Follow us on :

More in Related News