Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.പി.സി അവധിക്കാല ക്യാമ്പ്

23 Sep 2024 21:05 IST

Preyesh kumar

Share News :

പേരാമ്പ്ര : ആവള കുട്ടോത്ത് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓണം അവധിക്കാല ക്യാമ്പ് മേപ്പയൂർ സബ് ഇൻസ്പെക്ടർ വിനീത് വിജയൻ ഉദ്ഘാടനം ചെയ്തു.

മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ബോധവത്ക്കരണ ക്ലാസുകൾ, പ്രസംഗ പരിശീലനം, യോഗ, കൃഷിയറിവ്, നാടക ക്യാമ്പ് , നാടൻ പാട്ട് എന്നിവ നടന്നു.പത്തു വർഷത്തെ സേവനത്തിനുള്ള അവാർഡ് നേടിയ സി.പി.ഒ ലത്തീഫ് മാസ്റ്ററെ പി.ടി.എ അനുമോദിച്ചു.

പി.ടി.എ.പ്രസിഡന്റ് കെ. ലിജി അധ്യക്ഷയായി. പ്രിൻസിപ്പൽ എൻ. സജീവൻ , ഹെഡ്മാസ്റ്റർ സന്തോഷ് സാദരം, എസ്.എം.സി ചെയർമാൻ മൊയ്തു മലയിൽ , പി.ടി.എ വൈസ് പ്രസിഡന്റ് കെ.അഹമ്മദ് , പ്രമോദ് ദാസ്, അനുജിത്ത്, വി.പി.ലത്തീഫ് എന്നിവർ സംസാരിച്ചു.


   

Follow us on :

Tags:

More in Related News