Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി അത്താണി കുറ്റിയങ്കാവ് ജംഗ്ഷനിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു

03 Oct 2024 21:59 IST

Arun das

Share News :

വടക്കാഞ്ചേരി അത്താണി കുറ്റിയങ്കാവ് ജംഗ്ഷനിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തൃശ്ശൂർ ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും കുറ്റിയങ്കാവ് ഭാഗത്ത് നിന്നും സംസ്ഥാനപാതയിലേക്ക് കയറുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശവും ബസിന്റെ മുൻവശത്തെ ഡോറിന്റെ ഭാഗവും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു


Follow us on :

More in Related News