Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 22:44 IST
Share News :
പേരാമ്പ്ര:കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ല ഫോട്ടോഗ്രാഫേഴ്സ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്ന വട്ടകണ്ടി നാരായണൻ്റെ 4-ാം ചരമ ദിനം ആചരിച്ചു.കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കുടുംബാഗങ്ങളും പങ്കെടുത്തു.തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മധു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷബീർ അധ്യക്ഷത വഹിച്ചു. കുഞ്ഞബ്ദുള്ള വാളൂർ, കെ.സുമതി, എം. കെ.ദിനേശൻ , റഷീദ് ചെക്യലത്ത്, ടി.പി. ഷാജുദ്ദീൻ, ബാലൻകുളങ്ങര, പി.ദേവദാസൻ, വി.കെ. രാമകൃഷ്ണൻ, രഘുനാഥ് പുറ്റാട്, എം.കെ. രവി, പി.മാധവൻ, പി.അനിത എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.