Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളേ സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷൻസ് അസോസിയേഷൻ ബ്ലോക്ക് സമ്മേളനം.

17 Jul 2024 18:09 IST

UNNICHEKKU .M

Share News :

മാവൂർ: കേരള സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷൻസ് അസോസിയഷൻ 56 ആം വാർഷികകുന്ദ 'മംഗലംബ്ലോക്ക്‌ സമ്മേളനം ചെറൂപ്പ  ബാങ്ക് ഓഡിറ്റോറിയത്തിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ കെ. കെ. രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അജയ് ഘോഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സി കെ ഉസ്സൈൻ ഹാജി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റി മെമ്പർ പിസി മെഹബൂബ് സംസാരിച്ചു. കടകളിലെ വേസ്റ്റ് എടുക്കാതെ യൂസർ ഫീ പിരിക്കുന്ന നടപടി പിൻവലിക്കണമെന്ന പ്രമേയം സമ്മേളനം പാസ്സാക്കി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി ഹരിനാരായണൻ പ്രസിഡന്റ്, ടി.കെ കുട്ടിയഷ്ണൻ, സി കെഉസൈൻ ഹാജി വൈസ് പ്രസിഡന്റുമാർ. പി സി ഇഖ്ബാൽ സെക്രട്ടറി, എപി ഉസ്മാൻ, പി രജ്ഞ ജിത്ത് ജോയന്റ് സെക്രട്ടറിമാർ, എൻ അജയ് ഘോഷ് ട്രഷറർ. കെ ആനന്ദ് കുമാർ, എ എം എസ് അലവി, എം വിജയൻ, എംകെ ബഷീർ, സീ ടി ഷഹീർ, വി ഹനീഷ്, മുഹമ്മദ്‌ കുളങ്ങര തുടങ്ങിയവർ സംസാരിച്ചു. പിസി ഇക്ബാൽ സ്വാഗതവും, എ പി ഉസ്മാൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News