Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അബ്ദുള്ള മേപ്പയ്യൂർ സ്മാരക പ്രഭാത് എൻഡോവ്മെൻ്റ് വി.ഇ എം യു.പി സ്കൂളിന് സമ്മാനിച്ചു.

10 Oct 2024 08:27 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: പ്രമുഖ ഹിപ്നോട്ടിക് ട്രെയിനറും യുക്തിവാദിയും സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന അബ്ദുള്ള മേപ്പയ്യൂരിൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെൻ്റ് മേപ്പയ്യൂർ വി.ഇ എം യു .പി യ്ക്ക് സമ്മാനിച്ചു. സ്കൂളിൽ നടന്ന അനുസ്മരണ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രസങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും മനുഷ്യ മനസ്സിനെ നവീകരിക്കുന്നതിൽ വായനയുടെ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. എഐ കാലത്തും വായന ശക്തമായി തന്നെ നിലനിൽക്കേണ്ടതുണ്ട് അറിവന്വേഷണങ്ങൾ മാത്രമല്ല മികച്ച പൗരന്മാരെ വാർത്തെടുക്കാനും വിദ്യാഭ്യാസം പര്യാപ്തമാവണം. അതിന് വായന അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

എൻഡോവ്മെൻ്റിൻ്റെ ഭാഗമായി പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും കെ.കെ. ബാലൻ മാസ്റ്റർ സ്കൂൾ ലൈബ്രറിക്ക് കൈമാറി. ചടങ്ങിൽ അജയ് ആവള , എ.വി. അബ്ദുള്ള, ഇ.കെ. മുഹമ്മദ് ബഷീർ, നിഷാദ് പൊന്നം കണ്ടി എന്നിവർ സംസാരിച്ചു.

പി.ടി എ പ്രസിഡണ്ട് കെ.കെ. വിനോദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപകൻ

ഐ.എംകലേഷ് സ്വാഗതവും നാസിബ് നന്ദിയും പറഞ്ഞു

Follow us on :

Tags:

More in Related News