Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടിയിൽ പുതിയ മാർക്കറ്റ് കെട്ടിട നിർമ്മാണത്തിന് തടസ്സം മാറുന്നു.

15 Jul 2024 17:34 IST

WILSON MECHERY

Share News :

ചാലക്കുടി: തീരദേശ വികസന വകുപ്പിൻ്റെ, കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പുതിയ മാർക്കറ്റ് കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.മാർക്കറ്റ് നിർമ്മാണ ത്തിന് നിശ്ചയിച്ചിട്ടുള്ള, അറവ് ശാലക്ക് മുൻഭാഗത്തും , തെക്കേ കവാടത്തിന് സമീപവുമുള്ള 25 കച്ചവടക്കാരെ ഈ ആഴ്ച ഇവിടെ നിന്നും മാറ്റും.

ഇവർക്കുള്ള താല്ക്കാലിക മുറികളുടെ നിർമ്മാണം പൂർത്തിയായി.

നിലവിലുള്ള പഴയ 25 കെട്ടിടമുറികൾ പൊളിച്ചു മാറ്റും.1 വർഷത്തിനുള്ളിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനം.

ഇതിന് ശേഷം ഈ കച്ചവടക്കാരെ, അധിക ഡെപ്പോസിറ്റ് ഇല്ലാതെ, പുതിയ മാർക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റും.പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നു എങ്കിലും,സ്ഥലം ഒരുക്കി കൊടുക്കുന്നതിന് നിലവിലുള്ള കച്ചവടക്കാരെ മാറ്റുന്നതിന് സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് കിഴക്ക് ഭാഗത്ത് താല്ക്കാലിക കടമുറികൾ നിർമ്മിക്കാൻ തീരുമാനിച്ചത്.25 കച്ചവടക്കാരെ താല്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നതുമായ് ബന്ധപ്പെട്ട്, വ്യാപാരി സംഘടന പ്രതിനിധികളും, നിലവിലെ കച്ചവടക്കാരുമായ് ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനമായത്.ചെയർമാൻ എബി ജോർജ്ജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൻആലീസ് ഷിബു, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, LDF ലീഡർ സി.എസ്.സുരേഷ്, UDF ലീഡർ ഷിബു വാലപ്പൻ, മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികളായ ജോയ് മൂത്തേടൻ , ബിനു മഞ്ഞളി, ജോബി മേലേടത്ത്, ചന്ദ്രൻ കൊളത്താപ്പിള്ളി,ഷൈജു പുത്തൻപുരക്കൽ, നിലവിലെ കച്ചവടക്കാർ, മുനിസിപ്പൽ എഞ്ചിനീയർ M K സുഭാഷ്, കിഫ്ബി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.അടുത്ത ആഴ്ചയിൽ തന്നെ പുതിയ മാർക്കറ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

Follow us on :

More in Related News