Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 19:38 IST
Share News :
ഉദുമ: കാസര്‍കോട് ജില്ലാ ആം റെസ് ലിംഗ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ ഉദുമയില്‍ നടന്ന ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡന്റ് പ്രീയേഷ് മീത്തല്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, അംഗങ്ങളായ വി കെ അശോകന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എ വി ഹരിഹരസുതന്‍, വ്യാപാരി വ്യവസായ സമിതി ഉദുമ ഏരിയ വൈസ് പ്രസിഡന്റ് ദിവാകരന്‍ ആറാട്ടുകടവ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗവും ഒബ്‌സെര്‍വറുമായ ടി വി കൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലംഗം ഫാറൂഖ് കാസ്മി, മൗണ്ടനിയറിങ്ങ് അസോസിയേഷന്‍ പ്രസിഡന്റ് സതീഷന്‍ നമ്പ്യാര്‍ സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ മുരളി പളളം വൈസ് പ്രസിഡന്റ് മൂസാ പാലക്കുന്ന്, വെയിറ്റ് ലിഫ്റ്റംഗ് അസേസിയഷന്‍ ജില്ലാ പ്രസിഡന്റ് മുജീബ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു. ആം റെസ്ലിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പള്ളം നാരായണന്‍ സ്വാഗതവും പി പി ശ്രീധരന്‍ നന്ദിയും പറഞ്ഞു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി സബ്ബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍, മാസ്റ്റേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ വിവിധ കാറ്റഗറികളിലായിരുന്നു മത്സരം. നാഷണല്‍ റഫറിമാരായ വി ടി സമീര്‍, ഫൈസല്‍, പ്രിയ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. 250 ഓളം പേര്‍ മാറ്റുരച്ച മത്സരത്തില്‍ ഫിറ്റ്‌നസ് വേള്‍ഡ് നീലേശ്വരം ജേതാക്കളായി. ക്യാപ് സ്‌പോര്‍ട്‌സ് സെന്റെര്‍ പടന്ന രണ്ടും ആം വെന്‍ഡേഴ്‌സ് കാസര്‍കോട് മൂന്നും സ്ഥാനങ്ങള്‍ നേടി. മത്സരത്തിലെ മികച്ച താരമായി ക്യാപ് സ്‌പോര്‍ട്‌സ് സെന്റെര്‍ പടന്നയിലെ എന്‍ കെ ശരത് കൃഷ്ണനെ തെരഞ്ഞടുത്തു. വിജയകള്‍ക്ക് ബേക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.