Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 20:31 IST
Share News :
ഗുരുവായൂർ:ഭാരതീയ വിചാരകേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ ഒ.പി.ഗോപാലൻ അനുസ്മരണം സംഘടിപ്പിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ 1952 മുതൽ വിവിധ ചുമതലകളിൽ സംഘകാര്യകർത്താവായി പ്രവർത്തിച്ച് വന്നിരുന്ന ഒ.പി.ഗോപാലൻ കഴിഞ്ഞ മാസം ഓഗസ്റ്റ് 22-നാണ് മരണപ്പെട്ടത്.ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ ദേവരാജൻ അനുസ്മരണ പ്രഭാഷണം നടത്തി.ഭാരതീയ വിചാരകേന്ദ്രം ഗുരുവായൂർ സമിതി പ്രസിഡൻ്റ് ഇ.കെ.പവിത്രൻ അധ്യക്ഷത വഹിച്ചു.സമിതി അംഗം എം.കെ.സജീവ്കുമാർ സ്വാഗതവും,സെക്രട്ടറി എ.ജിഷ്ണു നന്ദിയും പറഞ്ഞു.മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ.സി.നിവേദിത സുബ്രഹ്മണ്യൻ,പ്രൊഫ.നീലകണ്ഠൻ ഭട്ടതിരിപ്പാട്,മോഹനൻ മുല്ലശ്ശേരി,എം.കെ.ഷൺമുഖൻ,പി.എസ്.രാജൻ എന്നിവർ പ്രസംഗിച്ചു.സൗമ്യമുഖം,ഉറച്ച നിലപാട്,ഗുരുവായൂർ നെന്മിനി ഓടാട്ട് വീട്ടില്‍ ഒ.പി.ഗോപലനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്.വളരെ കുറച്ചുമാത്രം സംസാരിക്കുകയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.റവന്യൂ വകുപ്പിൽ ഉദ്യാഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.ചെറുപ്രായത്തില്‍ തന്നെ ശാഖയില്‍ പോയി തുടങ്ങി.അവിടെ നിന്നും തുടങ്ങിയ സംഘബന്ധം മരിക്കുന്നതുവരെയും തുടര്‍ന്നു.
Follow us on :
More in Related News
Please select your location.