Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതിനേഴ് നിർദ്ധനരായ കുടുംബങ്ങൾക്ക് വീടിനുള്ള ഒരേക്കർ ഇരുപത് സെന്റ് സ്ഥലം കൈമാറി

16 Feb 2025 21:19 IST

Saifuddin Rocky

Share News :

പുളിക്കൽ :വലിയപറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപി ഹുസൈൻ ഹാജി മെമ്മോറിയൽ ട്രസ്റ്റ് സമൂഹത്തിലെ നിർദ്ധനരായ പതിനേഴ് കുടുംബങ്ങൾക്ക് വീട് വെയ്ക്കാൻ ആവശ്യമായ ഒരേക്കർ ഇരുപത് സെന്റ് സ്ഥലം കൈമാറി.

വലിയപറമ്പ് മണിശ്ശീരി ദയാ നഗറിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനവും സമർപ്പണവും അഡ്വ. യു എ ലത്തീഫ് എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

പതിനേഴ് വീടുകൾക്കുള്ള ഭൂമിയുടെ രേഖകൾ കേരള നദ്‌വത്തുൽ മുജാഹിദീൻ വൈസ് പ്രസിഡണ്ട് ഡോ. ഹുസൈൻ മടവൂർ കൈമാറി.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ്,

ജില്ലാ പഞ്ചായത്ത് മെമ്പർ പികെ സി അബ്ദുറഹ്മാൻ,

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെപി മുജീബുറഹ്മാൻ, പഞ്ചായത്ത് മെമ്പർമാരായ ഐ ഇ നിഷീദ്, പി എൻ അശ്റഫ്, കെ.പി വീരാൻ കുട്ടി, നസീം പുളിക്കൽ,

കെ എ വീരാൻകുട്ടി,

കെ എം മുഹമ്മദ്ബഷീർ മാസ്റ്റർ, മുസ്തഫ മദനി,

കുഞ്ഞുട്ടി മുസ്‌ലിയാർ,

എം മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ട്രസ്റ്റിന്റെ പദ്ധതികളുടെ വിശദീകരണവും റിപ്പോർട്ടും ട്രസ്റ്റ് പ്രസിഡന്റ് കെപി അബ്ദുൽ ഹക്കീം നിർവഹിച്ചു.

മിബ്സം മുഹമ്മദ് കെപിയുടെ ഖിറാഅത്തോടെ തുടങ്ങിയ ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി കെപി അബ്ദുറഹീം സ്വാഗതവും, ട്രഷറർ

മുഹമ്മദ് നഹീം നന്ദിയും പറഞ്ഞു.

ഹുസൈൻ ഹാജിയുടെ സന്തത സഹചാരിയായിരുന്ന പി ഉണ്ണി മോയിനെ ചടങ്ങിൽ ആദരിച്ചു.

കെ പി അബ്ദുൽ അസീസ്,

കെ പി അബ്ദുന്നാസർ,

കെ പി മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു.

Follow us on :

More in Related News