Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 21:55 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ ഭരണസമിതിക്ക് കീഴിൽ ഒരു ഏക്കർ തെങ്ങും തോട്ടമുള്ള പുറമ്പോക്ക് ഭൂമിയിൽ പ്രവർത്തിച്ച റിംഗ് കമ്പോസ്റ്റ് യൂണിറ്റിൽ
നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിക്കെതിരെ സി പി ഐ എം നെടുവ ലോക്കൽ കമ്മിറ്റി പാലത്തിങ്ങലിൽ സംഘടിപ്പിച്ച ധർണ സി പി ഐ എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു.
നഗരസഭയുടെ സ്വത്ത് വകകൾ പോലും സംരക്ഷിക്കുവാൻ കഴിയാത്ത ഒരു ഭരണസമിതിയാണ് പരപ്പനങ്ങാടി നഗരസഭ ഭരിക്കുന്നത് എന്നതിന് തെളിവാണ് ഈ അഴിമതിയെന്നും, നഗരസഭയുടെ ഭൂമിയിൽ ഇത്രയും വർഷം ഒരു കമ്പനിക്ക് ഒരു പ്രോജക്ടിന് അവരുടെ പ്രോഡക്റ്റ് നിർമ്മാണയൂണിറ്റ് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയെങ്കിൽ അതിന് നഗരസഭ ഭരണസമിതിയുടെ അംഗീകാരം വേണമായിരുന്നുവെന്നും, അവരുമായി ഒരു എഗ്രിമെന്റ് ഉണ്ടാക്കണം, അതിനു വാടക നിശ്ചയിക്കണം, ആ വാടക മാസം പിരിക്കണം, അത് വർഷത്തിൽ ഓഡിറ്റിനു വിധേയമാക്കണം അതേപോലെ തന്നെ ബജറ്റിൽ പ്രഖ്യാപിക്കണം. ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഇവിടെ വ്യാപകമായ അഴിമതിക്ക് കളമൊരുക്കിയതെന്ന് സി പി ഐ എം നേതാക്കൾ പറഞ്ഞു.
പ്രതിഷേധ ധർണ്ണയിൽ സി പി ഐ എം തിരൂരങ്ങാടി ഏരിയ സെന്റർ അംഗവും പരപ്പനങ്ങാടി നഗരസഭ പ്രതിപക്ഷ നേതാവുമായ തുടിശ്ശേരി കാർത്തികേയൻ, ഏരിയ കമ്മറ്റി അംഗവും, ഡിവിഷൻ കൗൺസിലറുമായ എൻ എം ഷമേജ്, നെടുവ ലോക്കൽ കമ്മറ്റി അംഗം എ.പി. മുജീബ്, പാലക്കണ്ടി വേലായുധൻ എന്നിവർ സംസാരിച്ചു. നെടുവ ലോക്കൽ സെക്രട്ടറി അധ്യക്ഷൻ ഉണ്ണി കോട്ടത്തറ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി അംഗങ്ങളായ അഫ്താബ് കൊളോളി സ്വാഗതവും, വി.പി മൊയ്തീൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.