Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Mar 2025 20:54 IST
Share News :
ചാവക്കാട്:വയോജനങ്ങൾക്ക് തുണയേകാൻ പുതുതലമുറ എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ "പഴമയും പുതുമയും" തലമുറ സംഗമം സംഘടിപ്പിച്ചു.എൻ.കെ.അക്ബർ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക്ക്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ്,വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,കുടുംബശ്രീ ചെയർപേഴ്സൺ ജീന രാജീവ്,വൈസ് ചെയർപേഴ്സൺ സാജിത സലാം എന്നിവർ സംസാരിച്ചു.നഗരസഭ പരിധിയിലെ നിരവധി യുവതി യുവാക്കളും വയോജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.വിവിധ കലാപരിപാടികളും സംഗമത്തിൽ അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.