Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനധികൃത ഓട്ടോകൾക്കെതിരെ നടപടി വേണം: ഓട്ടോ കോ-ഓർഡിനേഷൻ

29 Apr 2025 21:05 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: നഗരത്തിൽ അനധികൃതമായി സർവ്വീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ നടപടിയെടുക്കണമെന്നും ഇലക്ട്രിക് ഓട്ടോകൾക്ക് ഹാൾട്ടിംഗ് പ്ലേസ് ഉൾപ്പെടുത്തി പെർമിറ്റ് നൽകണമെന്നും കൊണ്ടോട്ടി ഓട്ടോ തൊഴിലാളി കോ-ഓർഡിനേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

അനധികൃത സർവീസിനെതിരെ 2021 മുതൽ ആർ ടി ഒ യിലും പോലീസിലും പല തവണ പരാതി നൽകിയെങ്കിലും ശാശ്വതമായ ഒരു പരിഹാരം കാണാത്തതിനാൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകും.

ആദ്യ ഘട്ടമായി മെയ് അവസാന വാരം കൊണ്ടോട്ടി സബ് ആർ ടി ഓഫീസിലേക്ക് മാർച്ച് നടത്തുവാൻ യോഗം തീരുമാനിച്ചു.

ഹാൾട്ടിംഗ് പെർമിറ്റ് ഇല്ലാത്ത ഇ- ഓട്ടോകൾ നഗരത്തിൽ സർവ്വീസ് നടത്തുന്നത് ഇരു വിഭാഗം തൊഴിലാളികൾ തമ്മിൽ വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമാകുന്നു.

ഇ- ഓട്ടോകൾക്കും മറ്റു ഓട്ടോ പെർമിറ്റ് പോലെ ഹാൾട്ടിംഗ് പ്ലേസ് സംവിധാനം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ വി.പി.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.

കെ.ബാലൻ, മുസ്തഫ അമ്പലങ്ങാടൻ, കെ.റിയാസ്, ആസിഫ് ആലുങ്ങൽ, ഇബ്രാഹിംകുട്ടി,സലാം മനാതൊടിക തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News