Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം

13 Jan 2025 14:46 IST

ENLIGHT MEDIA PERAMBRA

Share News :

 പേരാമ്പ്ര : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്  യൂണിയൻ (കെ.എസ് എസ് പി.യു )ചെറുവണ്ണൂർ വെസ്റ്റ് യൂണിറ്റ് 33-ാംവാർഷിക സമ്മേളനം ചെറുവണ്ണൂർ ഗവ .ഹൈസ്കൂളിൽ നടന്നു.പി.എം. ബാലൻ മാസ്റ്റർ പതാക ഉയർത്തി.  ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഫിഖിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു .


പി.എം. ബാലൻ അധ്യക്ഷത വഹിച്ചു. എം. പി. ശ്രീധരൻ സമ്മേളനത്തിൽ സ്വാഗത ഗാനം ആലപിച്ചു. യൂണിറ്റ് ജോ. സെക്രട്ടറി വി.കെ. അമാനത്ത് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു .സെക്രട്ടറി സി. സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ.ആർ. നാരായണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ബ്ലോക്ക് ജോ .സെക്രട്ടറി ടി.എം. ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.പെൻഷനേഴ്സ് യൂണിയൻ്റെ സാമൂഹ്യ . സുരക്ഷാ പെൻഷൻ പദ്ധതിയായ കൈത്താങ്ങ് പെൻഷൻ ആദ്യഗഡു അഞ്ചുപേർക്ക് ബ്ലോക്ക് ട്രഷറർ ഇ. കുഞ്ഞബ്ദുള്ള വിതരണം ചെയ്തു. ഫ്ലവേഴ്സ് ചാനൽ വോയിസ് ഓഫ് കേരള റിയാലിറ്റി ഷോ താരം വസന്ത ശശീന്ദ്രൻ, ബ്ലോക്ക് തല കവിത മത്സര വിജയി ശ്രീ ശാലാപുരം ബാലകൃഷ്ണൻ എന്നിവരെ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വി. ആർ .ശൈലജ, പി.സി. ബാലകൃഷ്ണൻ എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു. 


ബ്ലോക്ക് തല കവിത മത്സര വിജയി എം.ഇ. ഉണ്ണികൃഷ്ണൻ, മലയാള കാവ്യശീയുടെ പ്രൊഫ .ജോസഫ് മുണ്ടശ്ശേരി അവാർഡ് നേടിയ വി. പി. ഉണ്ണികൃഷ്ണൻ എന്നിവരെ സമ്മേളനത്തിൽ അഭിനന്ദിച്ചു .

 റിട്ടേണിംഗ് ഓഫീസർ പി. എം.വേണുഗോപാലിന്റെ നേതൃത്വത്തിൽ അടുത്ത വർഷത്തെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു . കെ.ഹരിദാസ്, കെ. കുഞ്ഞികൃഷ്ണൻ ഗുരുക്കൾ, രാധ സോപാനം എന്നിവരെ യൂണിറ്റ് രക്ഷാധികാരികളായി തെരഞ്ഞെടുത്തു . പി.എം. ബാലൻ പ്രസിഡണ്ടായും, കെ. ബാലകൃഷ്ണൻ , സി.സുരേന്ദ്രൻ ഇ.കെ. ബാലൻ എന്നിവർ വൈസ് പ്രസിഡണ്ട്മാരായും വി.ആർ.ശൈലജ സെക്രട്ടറിയായും എൻ. ആർ. നാരായണൻ,വി.കെ. അമാനത്ത്,എൻ.കെ.നാരായണൻ എന്നിവർ ജോ. സെക്രട്ടറിമാരായും  പി.ആർ. രാജൻ ട്രഷറർ ആയും പുതിയ വർഷത്തേക്കുള്ള 21 അംഗ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു.അടുത്തവർഷത്തേക്കുള്ള ഓഡിറ്റർമാരായി എം.പി. ശ്രീധരൻ , പരയിലാട്ട് വിജയൻ എന്നിവരെ സമ്മേളനം നാമനിർദേശം ചെയ്തു.

Follow us on :

Tags:

More in Related News