Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Feb 2025 15:20 IST
Share News :
പാലച്ചുവട്: ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടേത് ത്യാഗസുരഭിലമായ പോരാട്ടത്തിൻ്റെ ചരിത്രമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. തുറയൂരിലെ പാലച്ചുവടിൽ സി.പി. ഐ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവങ്ങൾക്കൊപ്പം നിന്ന് പ്രതിസന്ധി കാലത്ത് പോരാട്ടങ്ങൾ നടത്തിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നു വന്നത്. ചരിത്രത്തിൽ വഞ്ചനാപരമായ സമീപനം സ്വീകരിച്ചതുകൊണ്ടാണ് ആർ.എസ്. എസ് ചരിത്രത്തെ പുച്ഛിക്കുന്നത് . ആശയങ്ങൾ മുറുകെ പിടിച്ച് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയപ്പോഴാണ് അനേകം രക്തസാക്ഷിത്വങ്ങളും ഒട്ടേറെ പോരാട്ട ഭൂമികളും കമ്യൂണിസ്റ്റുകാർക്ക് ഉണ്ടാകേണ്ടി വന്നത്. പാവങ്ങളോടുള്ള പ്രതിബദ്ധത നിലനിർത്തി മുന്നോട്ടു പോവേണ്ടത് പുതിയ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ലോക്കൽ സെക്രട്ടറി പി.ടി. ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ കൗൺസിൽ അംഗം പി.ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. പുതുതായി പാർട്ടിയിൽ ചേർന്നവരെ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ ഹാരമണിയിച്ച് സ്വീകരിച്ചു. എ.ഐ. വൈ. എഫ് സംസ്ഥാന ജോ:സെക്രട്ടറി അഡ്വ. കെ.കെ. സമദ്, സി.പി. ഐ. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ആർ.ശശി, അജയ് ആവള, മണ്ഡലം സെക്രട്ടറി സി.ബിജു, എന്നിവർ സംസാരിച്ചു. ബാൻ്റു മേളത്തിൻ്റെയും ,വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നൂറുകണക്കിന് പേർ പങ്കെടുത്ത പ്രകടനവും നടന്നു. പ്രകടനത്തിന് ബാബു കൊളക്കണ്ടി, കൊയിലോത്ത് ഗംഗാധരൻ, എ.ബി, ബിനോയ്, ജയരാജൻ കോലങ്കൈ, ഇ. രാജൻ, എം.കെ.രാമചന്ദ്രൻ, ടി.കെ. വിജയൻ, വെട്ടുകാട്ടിൽ അബ്ദുള്ള,വാഴയിൽ കുഞ്ഞിരാമൻ, കെ.പി. ജയന്തി,കെ. രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.