Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2025 19:35 IST
Share News :
കോഴിക്കോട് : ഗണേശോത്സവ ട്രസ്റ്റിൻ്റെ
ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന വിനായക ചതുർത്ഥി മഹോത്സവം ആഗസ്റ്റ് 24 മുതൽ 28 വരെ കോഴിക്കോട് തളിക്ഷേത്രത്തിന് സമീപം ആഘോഷിക്കും. ആത്മീയതയും ദേശീയതയും ഒത്തുചേർന്നതാണ് ഗണേശോത്സവം. ഈ വർഷവും വിവിധ മത നേതാക്കളുടെയും സാമൂഹിക സാംസ്‌കാരിക നായകൻമാരുടെയും നേതൃത്വത്തിലാണ് ആഘോഷം.
സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കർമ്മരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സുമേഷ് ഗോവിന്ദന് പ്രഥമ ഗണേശ കർമ്മ ശ്രേഷ്‌ഠ പുരസ്‌കാരം സാമൂതിരി രാജ മഹാമഹിമ ശ്രീ പി.കെ. കേരള വർമ്മ സമർപ്പിക്കും.
ചടങ്ങിൽ വിശിഷ്ട വ്യക്തികളായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, പി വി ചന്ദ്രൻ, അഡ്വ KP പ്രകാശ് ബാബു, നരസിമഹാനന്ദ് സ്വാമി, ബഷീർ പട്ടേൽതാഴം, Rev. രാജു ചീരൻ സംബന്ധിക്കും. എല്ലാദിവസവും വിവിധ കലാപരിപാടികൾ അരങ്ങേറും.
25 ന് തിങ്കളാഴ്‌ച വൈകീട്ട് 6.00 മണി മുതൽ 9.00 മണി വരെ പ്രമുഖ സംഗീത ട്രൂപ്പായ പാട്ട് ഫാമിലിയുടെ ആഭിമുഖ്യത്തിൽ ഭക്തിഗാന നിശ ആചാര്യ എ കെ ബി നായർ ഉദ്ഘാടനം ചെയ്യും.
28 ന് വൈകീട്ട് 4.00 മണിക്ക് തളി ക്ഷേത്രത്തിന് മുന്നിൽ പുതിയ പാലം റോഡിൽ ഗണേശ മണ്ഡപത്തിൽ നിന്നും ആരംഭിച്ച് വെള്ളയിൽ തൊടിയിൽ ക്ഷേത്രത്തിന് സമീപം വരെ നിമഞ്ജന ഘോഷയാത്രയോട് കൂടി വിഗ്രഹ നിമഞ്ജനം നടത്തും.
വാർത്ത സമ്മേളനത്തിൽ R ജയന്ത് കുമാർ, ഷാജി പണിക്കർ, ഉണ്ണി കൃഷ്ണൻ മേനോൻ, പ്രജോഷ്,, V സജീവ്, രാജേഷ് ശാസ്‌താ എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.