Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഭൂപടത്തിൽ കാണാത്ത കടൽ 'പ്രകാശനം ചെയ്തു.

31 Jul 2024 00:02 IST

Preyesh kumar

Share News :

കൊയിലാണ്ടി: വിഭീഷ് തിക്കോടിയുടെ "ഭൂപടത്തിൽ കാണാത്ത കടൽ "കവിത പുസ്തകം പ്രകാശനം ചെയ്തു. നയൻതാരയുടെ നാന്ദി ഗീതത്തോടെ സാംസ്കാരിക ചടങ്ങിനു തുടക്കം കുറിച്ചു. കവി ഡോ. സോമൻ കടലൂർ ആമുഖഭാഷണം നടത്തി. പ്രമുഖ നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കവയത്രി ആര്യ ഗോപി വിഭീഷ് തിക്കോടിയുടെ അമ്മ സുമംഗലമ്മയ്ക്ക് പുസ്തകം നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.

 ആകാശവാണി മുൻ ഡയറക്ടറും ഭാഷാ സമന്വയവേദിയുടെ സെക്രട്ടറിയുമായ ഡോക്ടർ ഒ.വാസവൻ പുസ്തക പരിചയം നടത്തി. സാമൂഹ്യ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ

 ബഷീർ തിക്കോടി, രേഷ്മ അക്ഷരി, മനു മാസ്റ്റർ, സാബു കീഴരിയൂർ, കുഞ്ഞബ്ദുള്ള, സുധാകരൻ മാസ്റ്റർ, സുധീഷ് ബാബു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.


 പ്രകാശനകർമ്മത്തിനു മുന്നോടിയായി 20 പരം കവികൾ പങ്കെടുത്ത കവിയരങ്ങ് നടന്നു. പി.വി.ഷൈമ സ്വാഗതം പറഞ്ഞു. ബിജു കാവിൽ നയിച്ച കവിയരങ്ങ് കവി സത്യ ചന്ദ്രൻ പൊയിൽകാവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എത്തിയ കവികൾ സ്വന്തം കവിതകൾ ആലപിച്ച് ചടങ്ങ് ശ്രദ്ധേയമാക്കി. പ്ലാവില ബുക്സിന്റെ സ്നേഹ ഉപഹാരം ഡോക്ടർ സോമൻ കടലൂർ വിബീഷ് തിക്കോടിക്ക് നൽകി. തുടർന്ന് വിഭീഷ് തിക്കോടി മറുമൊഴി നൽകി. ആർ. എസ്. ദിവ്യ അവതാരകയായ ചടങ്ങിൽ  സൈച്ച ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News