Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രമേഹരോഗം മൂര്‍ച്ചിച്ച് കാല്‍ വിരലുകള്‍ മുറിച്ച്‌ മാറ്റപ്പെട്ട യുവാവിനും,കുടുംബത്തിനും ഉപജീവനത്തിനായി കടയും,വാഹനവും നല്‍കി രാഷ്ട്ര സാരഥി വാട്‌സാപ്പ് കൂട്ടായ്മ...

17 Aug 2024 18:45 IST

- MUKUNDAN

Share News :

വടക്കേകാട്:പ്രമേഹരോഗം മൂര്‍ച്ചിച്ച് കാല്‍ വിരലുകള്‍ മുറിച്ച്‌ മാറ്റപ്പെട്ട യുവാവിനും,കുടുംബത്തിനും ഉപജീവനത്തിനായി കടയും,വാഹനവും നല്‍കി രാഷ്ട്ര സാരഥി വാട്‌സാപ്പ് കൂട്ടായ്മ.ബിഎംഎസ് ചുമട്ടുതൊഴിലാളിയായിരുന്ന വടക്കേകാട് കൊച്ചനൂര്‍ സ്വദേശിയായ മണികണ്ഠന് വേണ്ടിയാണ് സഹായം ഒരുക്കിയത്.പൂജാസാമഗ്രികള്‍ വില്‍ക്കുന്ന കടയാണ് സജ്ജീകരിച്ചത്.പൂജ കടയുടെ ഉദ്ഘാടനം കപ്ലിയങ്ങാട്ട് ക്ഷേത്ര ഭാരവാഹികളായ പ്രമോദ് കിളിയംപറമ്പില്‍,ധനേഷ് താമരശ്ശേരി,അയ്യപ്പന്‍കാവ് ക്ഷേത്രം ഭാരവാഹികളായ മോഹന്‍ പൊലിയേടത്ത്,ബിനീഷ് താണിശ്ശേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.രാഷ്ട്ര സാരഥി അംഗങ്ങളായ എ.സി.ബാബു,സജിപേരോത്ത്‌,മണിഅമരായി,ഷൈജു കൊച്ചനൂർ,സനീഷ് കലിയുഗ,സുനിൽ പേരോത്ത്,മണി ആൽത്തറ എന്നിവരുടെ നേതൃത്വത്തിലാണ് കടയും വാഹനവും നൽകിയത്.


Follow us on :

More in Related News