Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടിവെള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം നിർവഹിച്ചു

10 Nov 2025 14:32 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:മേപ്പയ്യുർ ഗ്രാമപഞ്ചായത്തിൽ രണ്ടു കുടിവെള്ള പദ്ധതികൾ ഉൽഘാടനം ചെയ്തു. മേലടി ബ്ലോക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും വാർഷിക പദ്ധതി തുക വിനിയോഗിച്ചാണ് വാർഡ് പതിനൊന്നിൽ അരിമ്പാലമ്പറമ്പ് നഗർ , വാർഡ് ഒന്നിൽ തേവറാട് കുന്നു കുടിവെള്ള പദ്ധതികൾ പൂർത്തീകരിച്ചത്. 


 പതിനൊന്നാം വാർഡിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.പി. അനീഷ് കുമാർ സ്വാഗതം പറഞ്ഞു. ഒന്നാം വാർഡിൽ ബ്ലോക്ക് മെമ്പർ അഷിത നടുക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സറീന ഒളോറ സ്വാഗതമാശംസിച്ചു.

Follow us on :

Tags:

More in Related News