Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 20:28 IST
Share News :
ഒറ്റപ്പാലം : ഷൊർണൂർ കുളപ്പുള്ളി ചെറുതുരുത്തി പാലം പാതയുടെ അറ്റകുറ്റപണി നീളുന്നതിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ ർക്കെതിരെ രൂക്ഷവിമർശനവുമായി സി പി ഐ എം
ഗുരുതര വീഴ്ച വരുത്തിയ കരാറുകാരനെതിരെ ഇതേ വരെ നടപടിയെടുക്കാതെന്താണെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് ചോദിച്ചു. 2019 ൽ അനുവദിച്ച
1 . 400 കിലോ മീറ്റർ പ്രവൃത്തിയിൽ
പൊതുവാൾ ജങ്ഷൻ
മുതൽ പാലം വരെ യുള്ള മേഖലയാണ് കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ഏറെ ദുസഹമായ അവസ്ഥയിലുള്ളത് . ഓഗസ്റ്റ് 31 നകം
മുഴുവൻ പണിയും പൂർ
ത്തീകരിക്കുമെന്ന് അവസാനം നൽകിയ ഉറപ്പും കരാറുകാരൻ ലംഘിച്ചിരിക്കയാണെ
ന്ന് കൃഷ്ണദാസ് ചൂണ്ടി ക്കാട്ടി .
കരാർ നൽകി നാല് വർഷമായിട്ടും ഏറ്റെടുത്ത പ്രവൃത്തി ചെയ്യാത്ത കരാറുകാരനെതിരെ കർശന നടപടി ഉണ്ടാവണമെന്നും കരിമ്പട്ടികയിൽ പെടുത്തണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു . എന്നാൽ ഇപ്പോഴും
നിക്ഷിപ്ത താൽപര്യ
ക്കാരായ ചില ഉദ്യോഗസ്ഥർ
കരാറുകാരനെ സംരക്ഷിക്കുന്ന സമീപനം തുടരുകയാ ണെന്നു ഏരിയ സെക്രട്ടറി ആരോപിച്ചു. നടപടിയെടുക്കേണ്ടത് ഉന്നത ഉദ്യോഗസ്ഥ തലത്തിലാണെന്നും അതിന് നിയമപരമായ
നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ടെന്നും നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാം തീയതി മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടു
ണ്ടെന്നും അസിസ്റ്റൻ്റ് എഞ്ചിനീയർ മറുപടി നൽകി. ഓണത്തിരക്ക് പരിഗണിച്ച് ഈ ഭാഗത്ത് അടിയന്തിര മായി ഓട്ടയടക്കലെ ങ്കിലും നടത്താനായി സാധനസാമഗ്രികൾ തയാറാക്കി പ്ലാൻ്റിൽ
തയാറെടുപ്പുകൾ ചെയ്തിട്ടുണ്ടെന്നു
എ ഇ അറിയിച്ചു.
Follow us on :
More in Related News
Please select your location.