Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെസ്റ്റ് ചേന്ദമംഗല്ലൂരിലെ നവീകരിച്ച മസ്ജിദുൽ അൻസാർ ഉദ്ഘാടനം ഞായറാഴ്ച്ച 4 മണിക്ക്

24 Aug 2024 11:23 IST

UNNICHEKKU .M

Share News :



മുക്കം: നവീകരിച്ച വെസ്റ്റ് ചേന്ദമംഗല്ലൂർ അൻസാർ മസ്ജിദ് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജിബുറഹ് മാൻ നാളെ (ഞായർ ) 4 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ മുക്കത്ത് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അസർ നമസ്ക്കാരത്തിന് നേതൃത്വം നൽകിയാണ് ഉദ്ഘാടനം . തുടർന്ന് നടക്കുന്ന സാസ്കാരിക സമ്മേളനവും കേരള അമീർ ഉദ്ഘാടനം ചെയ്യും. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് സുബൈർ കൊടപ്പന അധ്യക്ഷത വഹിക്കും. ഒതയമംഗലം മഹല്ല് ഖാദി ഒ പി അബ്ദുസ്സലാം മൗലവി പ്രാർത്ഥന നടത്തും . ഇസ്ലാഹിയ അഡൈസറി ചെയർമാൻ ഒ അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തും. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, കൗൺ സിലർമാരായ മധുമാസ്റ്റർ, എ അബ്ദുൽ ഗഫൂർ, റംലഗഫൂർ, അൻസാർ മസ്ജിദ് മുൻ പ്രസിഡണ്ട് ഒ . അബ്ദുല്ല, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി പി.വി റഹ് മാബി ടീച്ചർ, മുക്കം ഏരിയ പ്രസിഡണ്ട് എ പി നസീം, ഒതയമംഗലം മഹല്ല് പ്രസിഡണ്ട് കെ ടി അബ്ദുറഹിമാൻ , മസ്ജിദുൽ ഫാറൂഖ് സെക്രട്ടറി എം.കെ. മുസ്തഫ , മസ്ജിദ് ദ്ദഅവ പ്രസിഡണ്ട് ശാഫി മാസ്റ്റർ, മസ്ജിദ് ഫത്ഹ് പ്രസിഡണ്ട് ബഷീർ മാസ്റ്റർ കണ്ണങ്ങര ,നിർമ്മാണ കമ്മറ്റി ചെ യർമാൻ ടി അബ്ദുസ്സലാം ബാവ, അൻസാർ മസ്ജിദ് പ്രസിഡണ്ട് ടി.കെ. പോക്കുട്ടി, സെക്രട്ടറി എം.ടി മുനീബ്, സി.ടി. അബ്ദുലത്തീഫ് ഉസ്താദ് തുടങ്ങിയവർ പങ്കെടുക്കും. 43 വർഷം പഴക്കമുള്ള പള്ളി റോഡ് നവീകരണത്തിൻ്റെ ഭാഗമായി മുൻ ഭാഗം പൊളിച്ച് മാറ്റുകയായിരുന്നു. നാട്ടുകാരുടെയും, പ്രവാസികളുടെയും, അഭ്യൂദയ കാ 0 ഷികളുെടെ മൊക്കെ സഹകരണത്തോടെ ഒരു വർഷം കൊണ്ടാണ് പള്ളി പണി പൂർത്തിയാക്കിയത്.

വാർത്ത സമ്മേളനത്തിൽ

മസ്ജിദ് കമ്മറ്റി പ്രസിഡൻ്റ്ടി.കെ പോക്കുട്ടി, വൈസ് പ്രസിഡൻ്റ് ടി. അബ്ദുള്ള മാസ്റ്റർ , നിർമ്മാണ കമ്മറ്റി ചെയർമാൻ ടി. അബ്ദുസലാം ബാവ, മീഡിയ കമ്മറ്റി കൺവീനർ ഐ.കെ സുൽഫിക്കർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News