Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 22:12 IST
Share News :
കൂട്ടാലിട: 2 കോടി 30 ലക്ഷം രൂപയുടെ കൂട്ടാലിട ടൗൺ സൗന്ദര്യവൽക്കരണം പ്രവർത്തി ഉദ്ഘാടനം ബാലുശ്ശേരി എം എൽ എ അഡ്വ: കെ.എം. സച്ചിൻ ദേവ് നിർവഹിച്ചു.
കൂട്ടാലിട. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയും സംസ്ഥാന ബജറ്റ് വിഹിതമായി അനുവദിക്കപ്പെട്ട ഒരു കോടി രൂപയുടെയും നവകേരള സദസ്സിൽ നൽകിയ ഗ്രാമപഞ്ചായത്ത് അപേക്ഷ പരിഗണിച്ച് അനുവദിക്കപ്പെട്ട ഒരു കോടി രൂപയുടെയും പ്രവർത്തി ഉദ്ഘാടനമാണ്കൂട്ടാലടയിൽ നടന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു. കക്കോടി ഇറിഗേഷൻ അസിസ്റ്റൻറ് എൻജിനീയർ സുബീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത ചടങ്ങിൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ. വിലാസിനി. സ്ഥിരം സമിതി ചെയർമാൻമാരായ ഷൈൻ , സിന്ധു കൈപ്പങ്ങൽ, കെ.കെ.സിജിത്ത് , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. ഷാജു, ഹസ്സൻ കോയ മാസ്റ്റർ,മുരളീധരൻ മാസ്റ്റർ,ഉണ്ണികൃഷ്ണൻ പൊന്നൂർ,അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. നാരായണൻ നന്ദി പറഞ്ഞു.ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അടിസ്ഥാനത്തിലാണ് പ്രവർത്തികൾ നടക്കുന്നത്. കൂട്ടാലിട പഴയ ബസ്റ്റാൻഡ് മുതൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം വരെയുള്ള മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ട പ്രവർത്തി ഉദ്ഘാടനമാണ് നടന്നത്. ഓപ്പൺ ജിം , വയോജന പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം, സ്റ്റേജ് , വോളിബോൾ ഗ്രൗണ്ട്, എന്നിവ ആദ്യഘട്ടത്തിൽ നടക്കും, വാട്ടർ മാനേജ്മെന്റിങ്ങിനായി (ഡ്രൈനേജ് ) ഗ്രാമപഞ്ചായത്ത് 50 ലക്ഷം രൂപയോളം വകയിരുത്തിയിട്ടുണ്ട്. കൂട്ടാലിട പാലിയേറ്റീവിനോട് ചേർന്നുള്ള കനാലിൻ്റെ ഓരത്ത് റിട്ടേണിംഗ് വാൾ തീർത്തു അപകട സാധ്യത ഒഴിവാക്കാനും ഈ പദ്ധതിയുടെ പുറമേ ഗ്രാമപഞ്ചായത്ത് 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് .
Follow us on :
Tags:
More in Related News
Please select your location.