Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിളയിൽ - പറപ്പൂർ സിബിഎംഎസ് യതീംഖാന അറഫ ദിന പ്രാർത്ഥനാ സംഗമം ഒരുക്കങ്ങൾ പൂർത്തിയായി

05 Jun 2025 19:21 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി:വിളയിൽ - പറപ്പൂർ സിബിഎംഎസ് യതീംഖാന & ഇസ്ലാമിക് അക്കാദമി ക്യാമ്പസിൽ മെയ് 6 വെള്ളിയാഴ്ച രാവിലെ 8:30 മുതൽ ആരംഭിക്കുന്ന അറഫ ദിന പ്രാർത്ഥനാ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുവ്വായിരത്തോളം പേർക്ക് ഇരിക്കാവുന്ന വിശാലമായ പന്തൽ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും പൂർത്തീകരിച്ച് കഴിഞ്ഞു.


രാവിലെ മുതൽ എത്തിച്ചേരുന്ന വിശ്വാസികളെ വരവേൽക്കാൻ തയ്യാറായതായി സംഘാടകസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


സംഗമം രാവിലെ 8:30 ന് സമസ്‌ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ്കെഎസ്എസ് എഫ് യുഎഇ നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് സയ്യിദ് ശുഹൈബ് തങ്ങൾ,

സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കം,

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഉസ്‌താദ് വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, സമസ്‌ത കേന്ദ്ര മുശാവറ അംഗം അസ്‌ഗർ അലി ഫൈസി തുടങ്ങിയ പ്രമുഖ പണ്ഡിതരും സാദാത്തുകളും പങ്കെടുക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയും സ്ഥാപനത്തിൻ്റെ പ്രിൻസിപ്പലുമായ ഉസ്ത‌ാദ് ഷാജഹാൻ റഹ്മാനി കമ്പളക്കാടിൻ്റെ അറഫാ ദിന സന്ദേശവും ഭക്തി നിർഭരമായ പ്രാർത്ഥനയും ഉണ്ടായിരിക്കും.


വാർത്താ സമ്മേളനത്തിൽ

പ്രിൻസിപ്പാൾ ഷാജഹാൻ റഹ്മാനി കമ്പളക്കാട്. സംഘാടക സമിതി ഭാരവാഹികളായ എംപി മുഹമ്മദ് മുസ്ലിയാർ കടുങ്ങല്ലൂർ, അലവി ഹാജി പാലങ്ങാട്,കെ എം ജബ്ബാർ ഹാജി ചെറിയ പറമ്പ്,എൻസി സുലൈമാൻ വിളയിൽ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News