Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 22:32 IST
Share News :
പേരാമ്പ്ര : വായിച്ചു വളരുന്ന സമൂഹത്തിനു മാത്രമേ രാജ്യത്തിൻ്റെ മൂല്യങ്ങൾ സംരക്ഷിക്കാനാവൂ എന്നും വിദ്യാർത്ഥികൾ വിശാല വായനക്ക് സമയംകണ്ടെത്തണമെന്നും പി.കെ. പാറക്കടവ് പറഞ്ഞു. പേരാമ്പ്ര ചെമ്പ്ര മോറിസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് 2024-25 വർഷത്തെ വിദ്യാർത്ഥി യൂണിയൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൽബുർഗി മുതൽ ഗൌരിലങ്കേഷ് ഉൾപെടെയുള്ളവർ കൊലചെയ്യപ്പെട്ടത് അവർ വായനയിലൂടെ നേടിയ വെളിച്ചം സമൂഹത്തിൽ വിദ്വേഷം വിതക്കുന്നവർക്കെതിരെ വാക്കിലൂടെയും എഴുത്തിലൂടെയും പ്രയോഗിച്ചതിൻ്റെ പേരിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
ചെയർമാൻ ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.ഫൈൻ ആർട്സ് ക്ലബ് ഉൽഘാടനം പ്രശസ്ത ഫോക്‌ലോർ ആർടിസ്റ്റ് , സന്ദീപ് കാക്കൂർ നിർവഹിച്ചു. കുട്ടികൾക്ക് വേണ്ടി അദ്ദേഹം നാടൻപാട്ടുകൾ ആലപിച്ചു. ഡയരക്ടർ ഡോ :അബ്ദുൽ ഗഫൂർ ആമുഖഭാഷണം നടത്തി പ്രിൻസിപ്പാൾ ഡോ: എം.ഇസ്മയിൽ , ഫൈൻ ആർട്സ് അഡ്വൈസർ ഫസ്‌ന ഗഫൂർ, സ്റ്റാഫ് സെക്രട്ടറി ബിൻഷ രാജ് എന്നിവർ സംസാരിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് സിനാൻ സുബൈർ സ്വാഗതവും യു.സി. മുഹമ്മദ് അനീസ് നന്ദിയും പറഞ്ഞു . പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.