Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 18:57 IST
Share News :
മൂവാറ്റുപുഴ :പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം സാഘടിപ്പിച്ചു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന പേരിൽ മൂവാറ്റുപുഴ എസ് എൻ ഡി പി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന മത്സരം വാർഡ് കൗൺസിലർ ജിനു ആന്റണി ഉദ്ഘാടനം ചെയ്തു. നൂൺ മീൽ ഓഫീസർ ബേസിൽ കെ ഐപ്പ് അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി സ്കൂൾ ഹെഡ്മിസ്ട്രെസ് ധന്യ വിഎസ് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ മാഷ്ലസ് പി ആർ ,എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റ് പി എൻ പ്രഭ , എച് എം ഫോറം സെക്രട്ടറി എം കെ മുഹമ്മദ് , ജനറൽ ഹോസ്പിറ്റൽ ഡയറ്റീഷ്യൻ അഞ്ചു എൽസ ബേബി, പാചക വിദഗ്ധൻ മോഹനൻ, ശ്രീജ ടി വി, വിദ്യാർത്ഥി പ്രധിനിധി ആര്യ ജി നമ്പൂതിരി ,സിന്ധു ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.ലിസി ശിവൻ ഗവൺമെന്റ് എൽപിഎസ് കായനാട് ,അനീഷ അസ്‌കർ ഗവൺമെന്റ് ടിടിഐ മൂവാറ്റുപുഴ ,ബീന ജെയിംസ് എസ് എസ് എൽ പി എസ് പറമ്പഞ്ചേരി, എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
Follow us on :
Tags:
More in Related News
Please select your location.