Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 11:10 IST
Share News :
കൊയിലാണ്ടി:കീഴരിയൂർ ഫെസ്റ്റിന് ബുധനാഴ്ച തുടക്കമായി. ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച, വർണ്ണാഭമായ ഘോഷയാത്രയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു . കീഴരിയൂർ ഫ്രീഡം ഫൈറ്റഴ്സ് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷ യാത്ര ഫെസ്റ്റ് നഗരിയിൽ സമാപിച്ചു.കാലത്ത് 10 മണിക്ക് പതാക ഉയർന്നതോടെയാണ് ഫെസ്റ്റിനു തുടക്കമായത്. പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും ആകർഷകമായ ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അണി നിരന്നു. അങ്കണവാടി ജീവനക്കാർ , വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ, ബാൻഡ് മേളം , മുത്തുക്കുടകൾ ചെണ്ടവാദ്യം എന്നിവ ഘോഷയാത്രക്ക് മികവേകി.
ഘോഷയാത്രക്കു ശേഷം നടന്ന ഫെസ്റ്റ് ഉദ്ഘാടനം ടി.പി.രാമകൃഷ്ണൻ എം.എൽ എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല അധ്യക്ഷത വഹിച്ചു കലാ സാമുഹ്യ രാഷ്ട്രീയ രംഗത്തെ നേതാക്കൾ ആശംസളർപ്പിച്ചു സംസാരിച്ചു. തുടർന്ന് മേഘമൽഹാർ ഹൃദയ സംഗീത സംഗമം നടന്നുറിയാ രമേഷിൻ്റെ നൃത്താവിഷ്ക്കാരവും അരങ്ങേറി.
വ്യാഴാഴ്ച വൈകീട്ട് സ്കൂൾ ഫെസ്റ്റ് നടക്കും. വിമുക്തി ലഹരി വിരുദ്ധ സന്ദേശ പരിപാടി ഋഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. ഡോ.ഷെറിൻ.വി.ജോർജ് മാജിക്കൽ മോട്ടിവേഷൻ നടത്തും. തുടർന്ന് ഗ്രാമീണ കലാകാരൻമാർ അണിനിരക്കുന്ന സംഗീതശില്പം അരങ്ങേറും. രാത്രി 7.30 ന് കെ.എൽ. എക്സ്പ്രസ് മ്യൂസിക്കൽ ബാന്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും.
Follow us on :
Tags:
More in Related News
Please select your location.