Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2025 18:32 IST
Share News :
പുന്നയൂർക്കുളം:അണ്ടത്തോട് തങ്ങൾപടിക്കും,പെരിയമ്പലത്തിനും ഇടയിൽ വാർഡ് ഒന്നിൽ സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയും കൂടിയായ 310 റോഡ് ബീച്ചിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി പ്രവർത്തിച്ച് വന്നിരുന്ന കള്ള്ഷാപ്പ് പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി പൂട്ടിച്ചു.അനധികൃത കള്ള് ഷാപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയുടെ നടപടി.ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി ഷാപ്പ് ഉടമക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാപ്പ് പ്രവർത്തനം നിർത്തിയിരുന്നില്ല.തുടർന്ന് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി ശ്രീലത,ജെ.എസ്.ജയകുമാർ,വടക്കേക്കാട് എസ്എച്ച്ഒ അനിൽകുമാർ,എസ്ഐ യൂസഫ്,രാജൻ,നസൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് ഷാപ്പ് പ്രവർത്തനം നിർത്തിച്ച് പൂട്ടിയത്.ഷാപ്പ് പ്രവർത്തനം പൂട്ടിച്ചതിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ആഹ്ലാദപ്രകടനം നടത്തി.നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലിൽ സിപിഎം ഒഴികെ എല്ലാ രാഷ്ട്രീയ കക്ഷികളും പങ്കാളികളായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.