Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2025 12:31 IST
Share News :
ഇന്ത്യയിലെ മലയാളികളുടെ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കൂട്ടായ്മയാണ് ഈ സംഘടന. ഇന്ത്യയിലെ മലയാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. ഏകദേശം 3 ലക്ഷം മലയാളികളുടെ അംഗത്വമുള്ള, ഇന്ന് അറിയപ്പെടുന്ന ഏറ്റവും വലിയ മലയാളി ഓർഗനൈസേഷൻ കൂടിയാണ് ഈ സംഘടന. മറുനാട്ടിൽ ജീവിക്കുന്ന മലയാളികളുടെ മനസ്സിൽ എന്നും ജനിച്ച നാടിനോടുള്ള സ്നഹവും, കരുതലും നിറഞ്ഞു നിൽക്കുന്ന വൈകാരികതയാണ്. നമ്മുടെ സംസ്ഥാനം വിവിധ പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം മറുനാട്ടിലെ മലയാളികളുടെ അകമഴിഞ്ഞ സഹായങ്ങൾ നമ്മുടെ നാട്ടിലേക്ക് പ്രവഹിച്ചത് നമുക്ക് മറക്കാൻ കഴിയില്ല. മലയാളത്തിൻ്റെ മഹത്വവും കേരളത്തിന്റെ സംസ്കാരവും കളങ്കമില്ലാതെ നിലനിർത്തുന്ന മറുനാടൻ മലയാളികളുടെ മികവ എടുത്തുപറയേണ്ടതാണ്. ഇന്ത്യയിലെ മലയാളികളുടെ കൂട്ടായ്മകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന സംഘടനയാണ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ. പ്രസ്തുത സംഘടനയുടെ ദേശീയ സമ്മേളനം 2025 ജൂലൈ 12,13 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുകയാണ്. ആദ്യമായിട്ടാണ് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലുമുള്ള മലയാളി സംഘനകളുടെ പ്രതിനിധികൾ കേരളത്തിൽ സമ്മേളിക്കുന്നത്. 'എയ്മ'യുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗ്മായി മലയാള സാഹിത്യ ലോകത്തിന് മികച്ച സംഭാവനകൾ നൽകുന്ന പ്രമുഖ സാഹിത്യകാരന്മാർക്കുള്ള പുരസ്കാരം എല്ലാ വർഷവും പ്രഖ്യാപിച്ചുവരുന്നു. ഈ വർഷം ഈ പുരസ്കാരത്തിന് അർഹത നേടിയത് മലയാള സാഹിത്യ- ചലചിത്രലോകത്തെ ബഹുമുഖ പ്രതിഭയായ ശ്രീ. ശ്രീകുമാരൻ തമ്പിക്ക് നൽകാൻ ജൂറി കമ്മിറ്റി തീരുമാനിച്ചു. ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമയ്ക്കും, കവി നോവലിസ്റ്റ് ആത്മകഥാകാരൻ എന്നീ നിലകളിൽ മലയാളാ സാഹിത്യത്തിനും ശ്രീ. ശ്രീകുമാരൻ விை അതുല്യമായ സംഭവാനകൾ നൽകിയതായി ജൂറി കമ്മിറ്റി ഏകകണ്ഠമായി വിലയിരുത്തി. കലവൂർ രവികുമാർ (ഏഷ്യാനെറ്റ് പ്രോഗാം) ഡോ. ആർ.വി.എം ദിവാകരൻ ( മലയാള വിഭാഗം തലവൻ, കോഴിക്കോട് സർവ്വകലാശാല) ഡോക്ടർ സുനീത ടി.വി (മലയാള സർവ്വകലാശാല, തീരൂർ ) എന്നിവരാണ് ജൂറിമാർ. 50000/- രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം 2025 ജൂലായ് 13 ന് വൈകുന്നേരം നടാക്കുന്ന ദേശിയ സമ്മേളന സമാപന യോഗത്തിൽ കോഴിക്കോട്വെച്ച് നൽകുന്നതാണ്.
പത്രസമ്മേളനത്തിൽ ഗോകുലം ഗോപാലൻ (ദേശീയ പ്രസിഡണ്ട്), അനിത പാലാരി (വനിത വിഭാഗം ദേശീയ പ്രസിഡണ്ട്, രവിന്ദ്രൻ പൊയിലൂർ സെക്രട്ടറി കേരള സ്റ്റേറ്റ്, സായിറാം ഹരിദാസ് (ട്രഷറർ കേരള സ്റ്റേറ്റ്) നിമ്മി പ്രശാന്ത് (ജോയ്ൻറ് ട്രഷറർ, കേരള സ്റ്റേറ്റ്) എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.