Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി ജില്ലാ കൺവെൻഷൻ

04 Aug 2025 07:55 IST

ENLIGHT MEDIA PERAMBRA

Share News :

പാവങ്ങാട്: കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി കോഴിക്കോട് ജില്ലാ കൺവെൻഷൻ പാവങ്ങാട് പുത്തൂർ യു പി സ്കൂളിൽ വെച്ചു നടന്നു. കലാമണ്ഡലം ഹരി ഘോഷും സംഘവും അവതരിപ്പിച്ച കേളികൊട്ടോടു കൂടി

കൺവെൻഷൻ ആരംഭിച്ചു. 

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡണ്ട് ശ്രീജിത്ത് വേളൂർ അധ്യക്ഷത വഹിച്ചു. കവയത്രിയും ഗാനരചയിതാവും ഭാഷ ശ്രീ ആർ. കെ. രവിവർമ്മ സംസ്ഥാന പുരസ്കാര ജേതാവുമായ സരസ്വതി ബിജു മുഖ്യ അതിഥിയായി. സി. കെ.വിജയൻ അരിക്കുളം സംഘടനാവിശദീകരണം

നടത്തി . വേലായുധൻ കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് വിദ്യാഭ്യാസ മേഖലയിലും കലാസാംസ്കാരിക മേഖലയിലും കഴിവ് തെളിയിച്ച ആളുകളെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു.

വി. പി.ഷാജി സ്വാഗതം പറഞ്ഞു

ജില്ലാ ജോയിൻ സെക്രട്ടറി രജീഷ് ഉള്ളൂർ നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News