Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ കരുത്തോടെ വളരുന്നു: ഷാഫി പറമ്പിൽ എംപി

28 Jul 2024 18:27 IST

Asharaf KP

Share News :

 


കുറ്റ്യാടി: പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ എന്നും കരുത്തോടെ വളരുമെന്ന് ഷാഫി പ റമ്പില്‍ എംപി. സാധാരണക്കാരുടെ മക്കള്‍ക്ക് പഠിക്കാന്‍ പണം ഒരു മാനദണ്ഡമാകില്ല എന്നതാണ് പൊതുവിദ്യാലയങ്ങളുടെ പ്രത്യേകത. കുട്ടികളുടെ ജീവിതത്തിലെ വിജയത്തിന്റെ തോത് തീരുമാനിക്കുന്നത് സൗകര്യങ്ങള്‍ മാത്രമല്ല. അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ അവരനുഭവിക്കുന്ന, അവര്‍ ചുറ്റുപാടും കാണുന്ന കാര്യങ്ങൾ  വിജയത്തിന് പിന്നിലുണ്ടാവുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കുറ്റ്യാടി എംഐയുപി സ്‌ക്കൂളില്‍ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.


 ഒരു പൊതുഇടത്തില്‍ ജീവിച്ചുവളര്‍ന്നു വരുന്നതിന്റെ പരിചയവും അതിന്റെ വഴക്കവും അതിന്റെ ഗുണങ്ങളും ആത്മവിശ്വാസവും

മാനസികമായും ശാരീരികമായും കുട്ടിയെ മികവുറ്റവനാക്കും. ചെറിയ ചെറിയ തിരിച്ചടികളോ പ്രയാസങ്ങളോ ഒക്കെ വരുമ്പോൾ അതിന്റെ മുന്നില്‍ പതറിപ്പോകാതെ പിടിച്ചുനില്‍ക്കാന്‍ കരുത്തു നല്‍കുന്നത് ഇത്തരം സാഹചര്യങ്ങളാണ്. സാധാരണ സാഹചര്യത്തിൽ ജീവിച്ച് ഉയരങ്ങൾ കീഴടക്കിയ പി. യു ചിത്രയുടെ ജീവിതം ഷാഫി പറമ്പിൽ എംപി അനുസ്മരിച്ചു. 


കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കുന്നുമ്മൽ എ.ഇ.ഒ അബ്ദുറഹ്‌മാൻ പി.എം ഉപഹാര സമർപ്പണം നടത്തി. പിടിഎ പ്രസിഡണ്ട് എൻ.പി സക്കീർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ജമീല സ്വാഗതം പറഞ്ഞു. എസ് ആർജി കൺവീനർ അപർണ വി റിപ്പോർട്ട് അവതരിപ്പിച്ചു. 


ബ്ലോക്ക് പഞ്ചായത്തംഗം 

ഷമീന കെ.കെ, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.സി അബ്ദുൽ മജീദ്, സബിന മോഹൻ, പിടിഎ വൈസ് പ്രസിഡൻ്റ് റഫീഖ് വി.കെ, സ്റ്റാഫ് സെക്രട്ടറി പി. സാജിദ്, കെ.പി അബ്ദുൽ മജീദ്,  സജിമോൾ എൻ.ടി, , ജമാൽ കുറ്റ്യാടി,  നാസർ തയ്യുള്ളതിൽ, പി.കെ സുരേഷ് മാസ്റ്റർ, ഫസീല ഹാരിസ്, സറീന പി.എം, റഫീഖ് സി, നസീർ.കെ, നഷീദ കെ.എസ്, വിജീഷ് എ.കെ, മധു.കെ, ഷംന.ഇ, അഷ്റഫ് ചാലിൽ, അനില കുമാരി, സറീന സി.സി, ലിജിന എൻ.പി തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News