Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 22:12 IST
Share News :
കോഴിക്കോട് : കേരളത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന തീരദേശ മേഖലയിൽ പാവപ്പെട്ട വൃക്കരോഗികൾക്ക് പൂർണ്ണമായും സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന്നു വേണ്ടി സ്പർശം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുറ്റിച്ചിറയിൽ ആരംഭിക്കുന്ന സ്പർശം ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നവംബർ 10 ന് നടക്കുകയാണ്. ഉദ്ഘാടനം വിജയിപ്പിക്കുന്നതിനു വേണ്ടി സംഘാടക സമിതി രൂപീകരണയോഗം കുറ്റിച്ചിറയിൽവാർഡ് കൗൺസിലർ കെ.മൊയ്തീൻ കോയയും പയ്യാനക്കൽ മേഖലയിൽ വാർഡ് കൗൺസിലർ .എം. ബിജു ലാലും ഉദ്ഘാടനം നിർവ്വഹിച്ചു.
സ്പർശം ചാരിറ്റബ്ൾ ചെയർമാൻ പി.ടി ഇമ്പിച്ചി കോയ അദ്ധ്യക്ഷതവഹിച്ചു വാർഡ് കൗൺസിലർ എൻ ജയ ഷീല . മറ്റു രാഷ്ട്രീയ . സാമൂഹ്യ . മത -സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു. ഉദ്ഘാടനം വിജയിപ്പിക്കുന്നതിന്നു വേണ്ടി 101 അംഗ സംഘാടക സമിതി രൂപികരിച്ചു.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ടി ടി അസീസ് സ്വാഗതവും ട്രസ്റ്റ് ഖജാൻജി CA കുഞഹമ്മദ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.