Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 13:14 IST
Share News :
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി, ഹോളി ഫാമിലി എൽപി സ്കൂളുകളുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര സാംസ്കാരിക സെമിനാറുകൾ കോതമംഗലം രൂപതാ വികാരി ജനറാളും ചരിത്ര പണ്ഡിതനുമായ മോൺസിഞ്ഞോർ റവ. ഡോ. പയസ് മലേക്കണ്ടം ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ.സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ബിസോയി ജോർജ്,
ചരിത്ര അദ്ധ്യാപകനും ഗവേഷകനുമായ ടോം ജോസ് മേലുകാവ് എന്നിവർ സെമിനാർ നയിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ.ഫാ മാത്യു എടാട്ട് ,ഹോളി ഫാമിലി സ്കൂൾ ഹെഡ്മാസ്റ്റർ തോബിയാസ് കെ റ്റി, സ്കൂൾ പി റ്റി എ പ്രസിഡന്റ് ജോസൺ ജോൺ പറയന്നിലം എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജസ്റ്റിൻ റ്റി സെബാസ്റ്റ്യൻ .
നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഐ എസ് ആർ ഒ യുടെ ജ്യോതി ശാസ്ത്ര പ്രദർശനവും ചരിത്ര സാംസ്കാരിക പ്രദർശനവും കുട്ടികളുടെയും സ്ക്കൂളുകളുടെയും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മുപ്പതോളം സ്കൂളുകളും 5000ൽ അധികം കുട്ടികളും പ്രദർശനത്തിൽ പങ്കെടുത്തു.
ഐ എസ് ആർ ഒ വികസിപ്പിച്ച എസ് എൽ വി, പി സ് എൽ വി, ജി എസ്. എൽ വി റോക്കറ്റുകളുടെയും റിമൊട്ട് സെൻസിംഗ് സാറ്റലൈറ്റുകളുടെയും കമ്യൂണിക്കേഷൻ സാറ്റലൈറ്റ്സ്, ഇൻസാറ്റ് സീരീസ്, ചന്ദ്രയാൻ 2 , എഡ്യൂസാറ്റ് എസ് ആർ ഇ മിഷൻ, ഗഗൻയാൻ, മോഡലുകളാണ് പ്രദർശനത്തിനൊരുക്കിയിരുന്നത്.
Follow us on :
More in Related News
Please select your location.